കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലും പീഡനവീരന്മാര്‍; കൂട്ടബലാത്സംഗത്തിന് ഇരയായ 70 കാരി കൊല്ലപ്പെട്ടു

  • By ഭദ്ര
Google Oneindia Malayalam News

നാമക്കല്‍: പീഡനവീരമാരില്‍ നിന്നും വയോധികര്‍ക്കും രക്ഷയില്ല. പിഞ്ചു കുട്ടികള്‍ മുതല്‍ എണ്‍പതും തൊണ്ണൂറും വയസ്സുള്ള കുട്ടികള്‍ വരെ പീഡനത്തിന് ഇരയാകുന്ന വാര്‍ത്തകളാണ് ദിവസം കേള്‍ക്കുന്നത്. കേരളത്തില്‍ 90 വയസ്സുള്ള വയോ വൃദ്ധ പീഡനത്തിന് ഇരയായ വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ 70 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

3 വയസ്സുകാരിയെ 60 കാരൻ പീഡിപ്പിച്ചത് ആഴ്ചകളോളം, അവസാനം പിടിക്കപ്പെട്ടു

നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത വൃദ്ധയെ രാശിപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സഹോദരന്റെ കുടുംബത്തിന്റെ കൂടെയാണ് വൃദ്ധ കഴിഞ്ഞിരുന്നത്.

dead-body

ബുധനാഴ്ച രാവിലെ 9മണിയ്ക്ക് രക്തത്തില്‍ മുങ്ങി കിടക്കുന്ന യുവതിയെ നാട്ടുക്കാരാണ് രാശിപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തിലുടനീളം മുറിവുകളും അമിത രക്തസ്രാവവും നില്‍ക്കാതെ വന്നപ്പോള്‍ വെന്റുലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നാല് പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത് എന്ന് കണ്ടെത്തി. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.

English summary
A 70-year-old woman died of injuries after she was raped by a four-member gang near Attayampatti in Namakkal district in the early hours of Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X