കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ 'പല്ലുകള്‍ മുളച്ചു'... പണികിട്ടിയത് പങ്കാളിക്ക്; ആ ചോദ്യത്തിന് ഉത്തരം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ബ്രൈട്ടണ്‍(ഇംഗ്ലണ്ട്): തേരേസ ബാര്‍ട്രാം എന്ന സ്ത്രീ കടന്നുപോയത് അതിദാരുണമായ അവസ്ഥകളിലൂടെ ആയിരുന്നു. വര്‍ഷങ്ങളായി അവര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ബ്രഹ്മചര്യത്തിലാണ്.

പങ്കാളിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇഷ്ടമില്ലാഞ്ഞിട്ടില്ല, പക്ഷേ പങ്കാളിയെ വേദനിപ്പിക്കാനോ മുറിവേല്‍പിക്കാനോ തെരേസ ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാര്യം.

ജനനേന്ദ്രിയത്തില്‍ പല്ലുകള്‍ മുളച്ചാല്‍ എങ്ങനെയുണ്ടാകും? അതും ബ്ലേഡ് പോലെ മൂര്‍ച്ചയുള്ള പല്ലുകള്‍... അതിന് സമാനമായിരുന്നു തെരേസയുടെ അവസ്ഥ.

തെരേസ ബാര്‍ട്രാം

അമ്പത് വയസ്സ് മാത്രം പ്രായമുള്ള ഒരു സ്ത്രീയാണ് തെരേസ ബാര്‍ട്രാം. ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സ്വദേശി. ഒരു ശസ്ത്രക്രിയയാണ് തെരേസയുടെ ജീവിതം ഇത്രയും ദുഷ്‌കരമാക്കി മാറ്റിയത്.

മൂത്രം നിയന്ത്രിക്കാനാവാതെ

ഉറക്കെ ചിരിക്കുകയോ, ശക്തമായി തുമ്മുകയോ ഒക്കെ ചെയ്യുമ്പോള്‍ മൂത്രം പോകുന്നതായിരുന്നു തെരേസയുടെ അസുഖം. സ്‌ട്രെസ് ഇന്‍കോണ്‍ടിനെന്‍സ് എന്നാണ് ഈ രോഗത്തിന്റെ പേര്. ഇത് പരിഹരിക്കാന്‍ വേണ്ടിയായിരുന്നു ശസ്ത്രക്രിയ.

ടെന്‍ഷന്‍ ഫ്രീ വജൈനല്‍ ടേപ്പ്

സ്‌ട്രെസ് ഇന്‍കോണ്‍ടിനെന്‍സ് രോഗത്തിനുള്ള പ്രതിവിധിയാണ് ടെന്‍ഷന്‍ ഫ്രീ വജൈനല്‍ ടേപ്പ് അഥവാ ടിവിടി(ട്രാന്‍സ് വജൈനല്‍ ടേപ്പ്) സര്‍ജറി. ഈ ശസ്ത്രക്രിയ്ക്കാണ് തെരേസ വിധേയയായത്.

ജനനേന്ദ്രിയത്തില്‍ പല്ലുകള്‍

ശസ്ത്രക്രിയ്ക്ക് ശേഷം ബോയ് ഫ്രണ്ടുമായി സെക്‌സ് ചെയ്തപ്പോള്‍ ആണ് തെരേസ ഞെട്ടിപ്പിക്കുന്ന ആ സത്യം അറിഞ്ഞത്. ജനനേന്ദ്രിയത്തില്‍ പല്ലുകള്‍ പോലെ എന്തോ ഒന്ന്!!!

പണികിട്ടിയത് കാമുകന്

തെരേസയ്ക്ക് ആയിരുന്നില്ല ഇതുകൊണ്ട് ആദ്യം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നത്. ആ ലൈംഗിക ബന്ധത്തിനിടെ ബോയ്ഫ്രണ്ടിന്റെ ജനനേന്ദ്രിയത്തിന് പരിക്കേറ്റു, മുറിവേറ്റു, രക്തം വന്നു.

ചോരക്കളി

ലൈംഗിക ബന്ധത്തില്‍ ഏല്‍പ്പെടുമ്പോഴെല്ലാം അത് രക്തച്ചൊരിച്ചിലില്‍ അവസാനിക്കുന്ന സ്ഥിതിയാണ് പിന്നീട്. ഇതോടെ കാമുകനുമായി ശരീരം പങ്കിടുന്നത് തെരേസ അവസാനിപ്പിച്ചു. ആറ് മാസം കഴിഞ്ഞപ്പോള്‍ കാമുകന്‍ ഉപേക്ഷിച്ച് പോവുകയും ചെയ്തു.

പണി കൊടുത്തത് ആ പ്ലാസ്റ്റിക് മെഷ്

മൂത്രനാളിയുടെ പ്രശ്‌നം കൊണ്ടാണ് ചിരിക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം മൂത്രം പോകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മൂത്രാശയത്തില്‍ നിന്ന് മൂത്രനാളിയിലേക്ക് മൂത്രം എത്തുന്ന തടയാന്‍ പ്ലാസ്റ്റിക് വലപോലെയുള്ള ഒരു സാധനം ഉപയോഗിച്ചാണ് ടിവിടി ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ ഇതിനായി ഉപയോഗിച്ച പ്ലാസ്റ്റിക് മെഷ്(വല) ആണ് തെരേസയ്ക്ക് പണികൊടുത്തത്.

ദുരിതം കൂടി

കാലം കടന്നുപോയപ്പോള്‍ വീണ്ടും ദുരിതങ്ങളായി. ജനനേന്ദ്രിയത്തില്‍ പഴുപ്പും പ്രശ്‌നങ്ങളും തുടങ്ങി. അതിന് കാരണവും ഈ പ്ലാസ്റ്റിക് മെഷ് തന്നെ ആയിരുന്നു.

ഒരു കുഴപ്പവും ഇല്ലെന്ന്

തെരേസ തന്റെ പ്രശ്‌നങ്ങള്‍ ഡോക്ടര്‍മാരെ അറിയിച്ചു. പക്ഷേ ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ തുടക്കത്തിലെ പ്രതികരണം. എന്നാല്‍ പിന്നീട് അവര്‍ പ്രശ്‌നം തിരിച്ചറിഞ്ഞു.

ചെറിയ പിഴവ്?

പ്ലാസ്റ്റിക് മെഷ് വച്ചതിന്റെ സ്ഥാനം ഇത്തിരി താഴെ ആയിപ്പോയതായിരുന്നു പ്രശ്‌നം എന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. അതാണ് പല്ലുകളെ പോലെ ജനനേന്ദ്രിയത്തിന്റെ പുറത്തേക്ക് തള്ളി നിന്നതും കാമുകനെ പരിക്കേല്‍പിച്ചതും.

ഒടുവില്‍ 'പല്ലുകള്‍' നീക്കി

പഴുപ്പ് രൂക്ഷമായതിന് ശേഷം ആയിരുന്നു പ്ലാസ്റ്റിക് മെഷ് വേറൊരു ശസ്ത്രക്രിയയിലൂടെ എടുത്ത് മാറ്റിയത്. എന്നാല്‍ ഇത് തെരേസയെ കൂടുതല്‍ ദുരിതത്തിലേക്കാണ് നയിച്ചത്.

 മൂത്രം അനിയന്ത്രിതം, വികാര മരവിപ്പ്

സ്‌ട്രെസ് ഇന്‍കണ്‍ടിനെന്‍സ് എന്ന അവസ്ഥ പൂര്‍വ്വാധികം ശക്തമായി. ചിരിക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം മൂത്രം അനിയന്ത്രിതമായി പോകുന്നു. ജനനേന്ദ്രിയത്തിലാണെങ്കില്‍ ഇപ്പോള്‍ ഒരു മരവിപ്പ് മാത്രമാണ് ബാക്കി.

കാമ്പയിന്‍ തുടങ്ങി

ടിവിടി ശസ്ത്രകിയ രാജ്യത്ത് നിരോധിക്കണം എന്ന ആവശ്യവുമായി തെരേസ ഇപ്പോള്‍ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ചില രാജ്യങ്ങളില്‍ ഈ ചികിത്സയ്ക്ക് നിരോധനമുണ്ട്.

English summary
Theresa Bartram, 50, had the operation to lift her bladder using a plastic mesh, but it was fitted too low and eroded through her vaginal wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X