കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകനോടൊപ്പം പോവുകയായിരുന്ന വീട്ടമ്മയെ കാറില്‍ കടത്തിക്കൊണ്ടുപോയി

  • By Pratheeksha
Google Oneindia Malayalam News

തിരുനന്തപുരം: മകനോടൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടു പോയതായി പരാതി. പേരൂര്‍ക്കട അമ്പലം മുക്ക് ചുഴമ്പാലയിലാണ് സംഭവം.കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെ വീടിനു സമീപത്തു വച്ചാണ് വീട്ടമ്മയെ സംഘം കാറില്‍ തട്ടിക്കൊണ്ടു പോയത്. കാറിനുള്ളില്‍ സ്ത്രീകളുമുണ്ടായിരുന്നെന്നും മകന്‍ പോലീസിനോട് പറഞ്ഞു.കടത്തിക്കൊണ്ടു പോയവരുടെ സംഘത്തില്‍പ്പെട്ട ഒരാള്‍ മകന്റെ പരിചയക്കാരനുമാണ്.

മകന്‍ നല്‍കിയ നമ്പറില്‍ പോലീസ് ഈ യുവാവുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരം പ്രതികരണമൊന്നുമുണ്ടായില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിനിടെ മകന്റെ ഫോണില്‍ ബന്ധപ്പെട്ട വീട്ടമ്മ അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്തുമെന്നു അറിയിച്ചിരുന്നു.പക്ഷേ പോലീസും നാട്ടുകാരും വീട്ടില്‍ കൂടിനില്‍ക്കുന്നതറിഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

kidnap-26

വീട്ടമ്മ ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും മകന്റെ പരിചയക്കാരനുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

English summary
a woman kidnaped by strangers while she walking with her son,the incident happened in peroorkkada ,trivandrum,police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X