അബുദാബി: ആരാധകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കായിക താരത്തിന് തടവ്
അബുദാബി: ആരാധകനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായാക്കിയ കായിക താരത്തിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ. അബുദാബിയിലെ കായിക താരമാണ് ശിക്ഷയ്ക്ക് ഇരയായത്. തന്നോടുള്ള കുട്ടിയുടെ ആരാധന മുതലെടുത്താണ് താരം പീഡനത്തിന് മുതിര്‍ന്നത്. 12വയസുള്ള ആണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ഏറെ നാളുകളായി താരത്തിന്റെ കടുത്ത ആരാധകനായിരുന്നു 12കാരന്‍ . താരത്തെ അടുത്ത് കാണാനും സംസാരിയ്ക്കാനുമൊക്കെ കുട്ടി ശ്രമിച്ചിരുന്നു . ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിയ്ക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു . ഈ അടുപ്പം മുതലെടുത്ത് കായിക താരം കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കി .

കേസില്‍ കീഴ്‌ക്കോടതി മൂന്ന് വര്‍ഷം ശിക്ഷയ്ക്കാണ് വിധിച്ചത് . എന്നാല്‍ മേല്‍ക്കോടതികളില്‍ നല്‍കിയ അപ്പീലുകളുടെ ഫലമായി ശിക്ഷ രണ്ടു വര്‍ഷമായും പിന്നീട് ഒരു വര്‍ഷമായും കുറഞ്ഞു . കായിക താരത്തിന്റെ പേരോ മത്സരയിനമോ അറബ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടില്ല . വളരെ പ്രശസ്തനായ ദേശീയ താരമാണെന്ന് മാത്രമേ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിയ്ക്കുന്നുള്ളൂ .












Click it and Unblock the Notifications