അടൂരില്‍ പീഡിപ്പിയ്ക്കപ്പെട്ടതില് ഒരാള്‍ ദളിത് പെണ്‍കുട്ടി, മറ്റ് വിദ്യാര്‍ത്ഥികളേയും ലക്ഷ്യമിട്ടു
അടൂര്‍: അടൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ കുടുക്കിയ സംഘം കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടിരുന്നുവെന്നും സൂചനകളുണ്ട്.
അടൂരില്‍ പീഡിപ്പിയ്ക്കപ്പെട്ടവരില് ഒരാള്‍ ദളിത് പെണ്‍കുട്ടിയാണ്. പെണ്‍കുട്ടികളില്‍ ഒരാളുമായി അടുപ്പം സ്ഥാപിച്ചതിന് ശേഷമാണ് സംഘം ഇവരെ കുടുക്കിയത്. കൂട്ട ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികള്‍ക്ക് പണം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് ദിവസങ്ങള്‍
ഡിസംബര്‍4, 5 തിയ്യതികളിലായാണ് രണ്ട് പെണ്‍കുട്ടികളും കൂട്ട ബലാത്സംഗത്തിന് ഇരയായത്. ആദ്യ ദിവസം ഒരു പെണ്‍കുട്ടിയെ മാത്രമാണ് പീഡിപ്പിച്ചത്.

പിടിയിലായവര്‍
കണ്ണന്, സന്തോഷ്, രതീഷ്, വിഷ്ണു, കണ്ണന്, അസ്ലം, ശരത് തുടങ്ങി എട്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത്.

ചതിച്ചത് വിഷ്ണു
പെണ്‍കുട്ടികളില്‍ ഒരാളുമായി അടുപ്പം സ്ഥാപിച്ചത് വിഷ്ണു എന്ന ചെറുപ്പക്കാരനാണ്. ഇയാളാണ് ബീച്ചിലേയ്ക്കെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ടുപോയത്.

ദളിത് പെണ്‍കുട്ടി
പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ ദളിത് കുടുംബത്തില്‍ നിന്നുള്ളതാണ്. ഈ സംഭവത്തില്‍ പോലീസ് പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ട് ദിവസങ്ങളില്‍
ആദ്യ ദിവസം ഒരു പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. രണ്ടാം ദിവസം തന്തരപരമായി അടുത്ത പെണ്‍കുട്ടിയേയും എത്തിയ്ക്കുകയായിരുന്നു.

ഭീഷണി
ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആദ്യത്തെ പെണ്‍കുട്ടിയെ ഉപയോഗിച്ച് രണ്ടാമത്തെ പെണ്‍കുട്ടിയേയും ഇവര്‍ പീഡിപ്പിച്ചത്. കൗണ്‍സിലിംഗിന് പോകാനെന്ന് പറഞ്ഞാണ് ഈ കുട്ടിയെ വീട്ടില്‍ നിന്ന് പുറത്തിറക്കിയത്.

മറ്റ് വിദ്യാര്‍ത്ഥിനികള്‍
പീഡിപ്പിയ്ക്കപ്പെട്ട പെണ്‍കുട്ടികളെ കൂടാതെ ഇവരുടെ സഹപാഠികളെ കൂടി ചതിയില്‍ പെടുത്താന്‍ സംഘം ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പണം കൊടുത്തു
ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികള്‍ക്ക് മൂവായിരം രൂപ വീതം നല്‍കിയായും പോലീസിനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകളുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications