ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റ് ഹാക്ക് ചെയ്തു; നഗ്ന ചിത്രങ്ങളും രഹസ്യങ്ങളും പുറത്ത്
ഓണ്‍ലൈന്‍ ഡേറ്റിങില്‍ വര്‍ഷങ്ങളായി നിലവിലിരിക്കുന്ന വെബാസൈറ്റ് 'അഡല്ട്ട്ഫ്രണ്ട്ഫൈന്ഡര്' അജ്ഞാതര്‍ ഹാക്ക് ചെയ്തു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഏതാണ് 64 മില്യണ്‍ മെമ്പര്‍മാരുടെ പ്രധാന രഹസ്യങ്ങളെല്ലാം ഹാക്കര്‍മാര്‍ പുറത്തുവിടുകയും ചെയ്തു. നഗ്ന ചിത്രങ്ങള്‍, വീഡിയോകള്‍, മെമ്പര്‍മാരുടെ പേഴ്സണല്‍ വിവരങ്ങള്‍, മറ്റു രഹസ്യങ്ങള്‍ എല്ലാം പുറത്തുവിട്ടവയില്‍ ഉള്‍പ്പെടും.
ഹാക്ക് ചെയ്യപ്പെട്ട കാര്യം സൈറ്റ് അധികൃതര്‍ സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാല്‍ വന്‍ സെക്യൂരിറ്റിയിലാണ് രഹസ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നും ഹാക്കര്‍മാര്‍ക്ക് അവ കവര്‍ന്നെടുക്കുക എളുപ്പമല്ലെന്നും സൈറ്റ് വിശദീകരിച്ചു. ഹാക്ക് ചെയ്യപ്പെട്ട വിവരം ഐടി സെക്യൂരിറ്റി വിദഗ്ധനാണ് കണ്ടെത്തിയത്. മാസങ്ങള്‍ക്കു മുന്‍പേ ഡാറ്റാ മോഷണം നടന്നെന്നും റിപ്പോര്‍ട്ടുണ്ട്.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ വെബ്സൈറ്റാണ് ഇത്. മെമ്പര്‍മാര്‍ക്ക് ഡേറ്റിങ്ങില്‍ ഏര്‍പ്പെടാനും, സെക്സ് പങ്കാളിയെ കണ്ടെത്താനും പ്രധാന സ്ഥലങ്ങളില്‍ കൂടിച്ചേരാനുമെല്ലാം സൈറ്റ് അവസരമൊരുക്കുന്നുണ്ട്. പോണ് സൈറ്റുകള്‍ക്ക് സമാനമായി ഓണ്‍ലൈന്‍ സെക്സും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സൈറ്റില്‍ മെമ്പര്‍മാര്‍ ആകുന്നവര്‍ക്ക് പ്രത്യേക യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്കി ലോഗിന്‍ ചെയ്യാം. ഇതില്‍ നല്കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യമായിരിക്കുമെന്നാണ് സൈറ്റിന്റെ വാഗ്ദാനം. കമ്പനി ഹാക്ക് ചെയ്തതിനെതിരെ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് പരാതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡാറ്റകള്‍ സുരക്ഷിതമാക്കാനുള്ള നടപടി തുടങ്ങിയെന്നും അവര്‍ അറിയിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications