കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമം, 2 മിനിട്ടെങ്കിലും പീഡിപ്പിച്ചോട്ടേ എന്ന് അറബി കരഞ്ഞു പറഞ്ഞു

  • By ജാനകി
Google Oneindia Malayalam News

ദുബായ്: ചൈനീസ് എയര്‍ഹോസ്‌ററസിനെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച അറബിയെ വിചാരണ ചെയ്തു. ജോലിസ്ഥലത്തേയ്ക്ക് കാറില്‍ പോയ എയര്‍ഹോസ്റ്റസിനെ ആര്‍ടിഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കബളിപ്പിയ്ക്കുകയും പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു പ്രതി. പീഡനശ്രമത്തെ യുവതി എതിര്‍ത്തോടെ രണ്ട് മിനിട്ട് നേരത്തേയ്‌ക്കെങ്കിലും തന്നോട് സഹകരിയ്ക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.

ജോലി ചെയ്യുന്ന എയര്‍ലൈന്‍ കമ്പനി അധികൃതര്‍ മുഖേനയാണ് 47കാരനായ അറബിയ്‌ക്കെതിരെ എയര്‍ഹോസ്റ്റസ് പരാതി നല്‍കിയത്. അല്‍ മംസാറില്‍ നിന്നും അബു ഹെയിലില്‍ പോകവെയാണ് എയര്‍ഹോസ്റ്റസിന് അറബി തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തത്. സംഭവം ഇങ്ങനെ...

സംസാരിയ്ക്കവേ

സംസാരിയ്ക്കവേ

ജോലി സ്ഥലത്തേയ്ക്ക് കാറില്‍ പോവുകയായിരുന്നു എയര്‍ഹോസ്റ്റസ്. ഇടയ്ക്ക് സുഹൃത്ത് ഫോണില്‍ വിളിച്ചു. ഇതോടെ കാര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചു. പാര്‍ക്കിംഗ് സ്ഥലത്ത് മറ്റൊരു കാറില്‍ എത്തിയ അറബി താന്‍ ആര്‍ടിഎ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് യുവതിയോട് ലൈസന്‍സ് ആവശ്യപ്പെട്ടു

വീട്ടില്‍

വീട്ടില്‍

ലൈസന്‍സ് വീട്ടിലാണെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു. തന്റെ കാറില്‍ കയറാനും ലൈസന്‍സ് എടുക്കാന്‍ വീട്ടീലേയ്ക്ക് പോകാനും എയര്‍ഹോസ്റ്റസിനോട് അറബി ആവശ്യപ്പെട്ടു. ഇയാള്‍ നിര്‍ബന്ധിയ്ക്കുകയോ ബലംപ്രയോഗിയ്ക്കുകയോ ചെയ്തില്ല. എന്നിട്ടും യുവതി അറബിയുടെ കാറില്‍ കയറി

പിഴ

പിഴ

കാറില്‍ മുന്‍സീറ്റിലാണ് യുവതി ഇരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തനിയ്ക്ക് ഭയം തോന്നിയില്ലെന്നും യുവതി പറഞ്ഞു. ലൈസന്‍സ് ഇല്ലെങ്കില്‍ പിഴയായ 2000 ദിര്‍ഹം നല്‍കണമെന്നും അറബി പറഞ്ഞു

പണമില്ല

പണമില്ല

തന്റെ കൈയ്യില്‍ പണമില്ലെന്നും ലൈസന്‍സ് വീട്ടില്‍ നിന്ന് എടുക്കാമെന്നും യുവതി ആവര്‍ത്തിച്ചു

ഒന്നും വേണ്ട

ഒന്നും വേണ്ട

പണവും ലൈസന്‍സും ഒന്നും തന്നെ വേണ്ടെന്ന് പറഞ്ഞ അറബി, യുവതിയുടെ സ്വാകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കാന്‍ തുടങ്ങി

എതിര്‍ത്തു

എതിര്‍ത്തു

പീഡനശ്രമത്തെ യുവതി എതിര്‍ത്തോടെ രണ്ട് മിനിട്ടെങ്കിലും തന്റെ ഇഷ്ടത്തിന് വഴങ്ങണമെന്ന് അറബി അഭ്യര്‍ത്ഥിച്ചു

തിരികെ വിട്ടു

തിരികെ വിട്ടു

യുവതിയെ തിരികെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് വിട്ട് അറബി പോയി

പരാതി

പരാതി

അറബിയ്‌ക്കെതിരെ യുവതി പരാതി നല്‍കി. കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 16ലേയ്ക്ക് മാറ്റി.

English summary
Airhostess kidnapped, molested in moving car in wee hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X