സെക്‌സില്‍ താത്പര്യമുണ്ടോയെന്ന് ചോദിക്കുന്ന യുവാവിന്റെ വീഡിയോ ഹിറ്റാകുന്നു
ലണ്ടന്‍: വഴിയില്‍ കാണുന്ന സ്ത്രീകളോടെല്ലാം സെക്‌സില്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചാല്‍ ഇന്ത്യയില്‍ ആണെങ്കില്‍ രണ്ടുപേരില്‍ കൂടുതല്‍ അയാള്‍ക്ക് ചോദിക്കേണ്ടിവരില്ല. അപ്പോഴേക്കും നാട്ടുകാര്‍ അയാളെ കൈകാര്യം ചെയ്തിരിക്കും. എന്നാല്‍ യൂറോപ്പിലെ വിവിധ നഗരങ്ങളില്‍ ഇത്തരമൊരു ചോദ്യവുമായി നടന്ന അമേരിക്കന്‍ യുവാവിന്റെ വീഡിയോ ഇപ്പോള്‍ യു ട്യൂബില്‍ ആളെകൂട്ടുകയാണ്.
ഓഗസ്ത് 1ന് യു ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ വെറു പത്തുദിവസം കൊണ്ട് കണ്ടത് 44 ലക്ഷത്തോളം പ്രേക്ഷകരാണ്. ഇരുപത് മിനിറ്റ് നീളമുള്ള വീഡിയോ അത്യന്തം രസകരമാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ നഗരങ്ങളിലെ 200 സ്ത്രീകളോടാണ് ബ്രയാന്‍ എന്ന യുവാവ് തന്നോടൊപ്പം സെക്‌സിന് താത്പര്യമുണ്ടോയെന്ന് ചോദിച്ചത്.
അത്യന്തം വിഭിന്നമായിട്ടായിരുന്നു പലരുടെയും പ്രതികരണമെന്ന് ബ്രയന്‍ പറയുന്നു. ചിലര്‍ അനുകൂലമായി പ്രതികരിച്ചപ്പോള്‍, ചിലര്‍ അര്‍ദ്ധസമ്മതം മൂളി, ചിലര്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി, മറ്റു ചിലര്‍ ചോദ്യം കേട്ടില്ലെന്നു നടിച്ചു, വേറെ ചിലരാകട്ടെ അടി തരാനും മടിച്ചില്ലെന്ന് ബ്രയാന്‍ പറഞ്ഞു. ഇതേ രീതിയില്‍ അമേരിക്കയില്‍ സര്‍വേ നടത്തിയപ്പോള്‍ 200 പേരില്‍ ആരും സെക്‌സിന് സമ്മതിച്ചില്ലെന്നും ബ്രയന്‍ സാക്ഷ്യപ്പെടുത്തുന്നു.
യൂറോപ്പിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാരീസിലും ആംസ്റ്റര്‍ഡാമിലുമെല്ലാം രണ്ടാഴ്ച നീണ്ടുനിന്ന സര്‍വേയുമായി ബന്ധപ്പെട്ട് ബ്രയാന്‍ യാത്രനടത്തി. അമേരിക്കയിലേതുപോലെയല്ല പലരും പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് ബ്രയാന്‍ പറഞ്ഞു. സമാന രീതിയില്‍ സര്‍വേ നടത്തിയ മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ചും ബ്രയാന്‍ പറയുന്നു. ഏകദേശം അമ്പതുശതമാനം ആളുകളും പെണ്‍കുട്ടിയോട് യെസ് പറയുകയും ചെയ്തു.












Click it and Unblock the Notifications