അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ ലെസ്ബിയന്‍ വിവാഹം... ചിത്രങ്ങള്‍
ലോസ് ആഞ്ജലസ്: സ്വവര്‍ഗാനുരാഗം ഇപപോള്‍ ലോകത്ത് അത്ര വലിയ ചര്‍ച്ചയൊന്നും അല്ല. പല രാജ്യങ്ങളിലും സ്വവര്‍ഗ്ഗ പ്രണയം നിയമപ്രകാരം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു ലെസ്ബിയന്‍ വിവാഹം കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. എന്താണ് ഇതിന്റെ കാരണം എന്നറിയാമോ...
ഈ പ്രണയ വിവാഹത്തിലെ രണ്ട് പേരും ഇന്ത്യക്കാരായിരുന്നു. അമേരിക്കയിലെ ആദ്യത്തെ ഇന്ത്യന്‍ ലെസ്ബിയന്‍ വിവാഹം ആണ് നടന്നത്. ഷാനോണും സീമയും. അവരുടെ വിവാഹ വിശേഷങ്ങള്‍...

ആറ് വര്‍ഷം മുമ്പ്
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷാനോണും സീമയും കണ്ടുമുട്ടുന്നത്. ഫിറ്റ്‌നസ് അധ്യാപികയായ ഷാനോണിന്റെ ശിഷ്യയായിരുന്നു സീമ.

ഇവളെ ഞാന്‍ കെട്ടും
സീമയെ കണ്ട ഉടന്‍ തന്നെ ഷാനോണ്‍ തന്റെ സഹപ്രവര്‍ത്തകയോട് പറഞ്ഞത്രെ, ഈ സുന്ദരിയെ താന്‍ വിവാഹം കഴിക്കുമെന്ന്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അത് യാഥാര്‍ത്ഥ്യമായി.

ഇന്ത്യക്കാരികള്‍
അമേരിക്കന്‍ സമൂഹത്തില്‍ സ്വവര്‍ഗ്ഗ പ്രണയം ഇപ്പോള്‍ അത്ര പ്രശ്‌നമൊന്നും അല്ല. പക്ഷേ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്ക് ഇത് അത്ര പരിചിതമല്ല.

വീട്ടുകാര്‍ നടത്തി
കാര്യം സ്വവര്‍ഗ്ഗ വിവാഹമാണെങ്കിലും വീട്ടുകാര്‍ തന്നെ കല്യാണം നടത്തിക്കൊടുത്തി. പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരം ആയിരുന്നു വിവാഹ ചടങ്ങുകള്‍.
ചിത്രങ്ങള്‍
അമേരിക്കയിലെ ഭിന്ന ലിംഗക്കാരുടെ വിവാഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആണ് സ്റ്റെഫ് ഗ്രാന്റ്. സ്റ്റെഫ് പകര്‍ത്തിയ ചിത്രങ്ങളാണിവ.












Click it and Unblock the Notifications