മഞ്ജു വാര്യരെ അപമാനിക്കാനായി ഒരു ബ്ലോഗ്, ആരാണ് ഇതിന് പിന്നില്‍?
അപവാദ പ്രചാരണം നടത്തുന്നവര്‍ ഒരു കാരണവശാലും മഞ്ജു വാര്യരെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് തോന്നുന്നു. പ്രശസ്തനായ ഒരു പരസ്യ സംവിധായകന്റെ പേര് പറഞ്ഞായിരുന്നു ഏതാനും ദിവസം മുമ്പ് മഞ്ജു വാര്യരുടെ പേര് ഇവര്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാക്കിയത്. ഇപ്പോഴിതാ മകള്‍ മീനാക്ഷി മഞ്ജു വാര്യരെ കോടതിയില്‍ വെച്ച് തള്ളിപ്പറഞ്ഞു എന്നാണ് പുതിയ കഥ.
മഞ്ജു വാര്യരുടെ പേരില്‍ തുടങ്ങിയിരിക്കുന്ന ഒരു ബ്ലോഗിലാണ് നട്ടാല്‍ കരുക്കാത്ത ഈ നുണ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. വേര്‍ഡ് പ്രസില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ബ്ലോഗിന് പിന്നില്‍ ആരുടെ കൈകളാണ് എന്നത് വ്യക്തമല്ല. ഒരേ ഒരു പോസ്റ്റ് മാത്രമേ ബ്ലോഗില്‍ കാണാനുള്ളൂ. മഞ്ജു വാര്യരുടെ അഞ്ച് കൂട്ടുകാരികളെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചുമാണ് ബ്ലോഗില്‍ പറയുന്നത്. അതിങ്ങനെ...

മഞ്ജുവിനെ വേണ്ടെന്ന് മകള്‍ പറഞ്ഞോ
കോടതി ആരുടെ കൂടെ ജീവിക്കാന്‍ ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അമ്മയായ മഞ്ജു വാര്യരെ വേണ്ടായെന്ന് മകള്‍ മീനാക്ഷി പറഞ്ഞു എന്നാണ് ബ്ലോഗ് പോസ്റ്റ് തുടങ്ങുന്നത്. അമ്മയും സിനിമയിലെ അമ്മയുടെ കൂട്ടുകാരും കൂടിയാണ് തന്റെ ജീവിതം നശിപ്പിച്ചത് എന്നാണത്രെ മീനാക്ഷി പറഞ്ഞത്.

ആരൊക്കെയാണ് അവര്‍
പ്രശസ്ത സിനിമനടികളായ ശ്വേത മേനോന്‍, ഭാവന, സംയുക്തവര്‍മ, ഗീതു മോഹന്‍ ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ഇതിന് പിന്നിലെന്നാണ് ബ്ലോഗ് പറയുന്നത്. മഞ്ജു വാര്യരും ഇവരും ഒരുമിച്ചുള്ള ഫോട്ടോയും ബ്ലോഗ് പോസ്റ്റിലുണ്ട്.

പരസ്യ സംവിധായകന്‍
നേരത്തെ വന്‍ വിവാദമായ പരസ്യ സംവിധായകനെക്കുറിച്ചും ബ്ലോഗില്‍ പറയുന്നു. മഞ്ജു വാര്യരും സംവിധായകനും ഒരുമിച്ചുള്ള ചിത്രവും പോസ്റ്റിലുണ്ട്. ഈ ചിത്രങ്ങള്‍ ബ്ലോഗര്‍ക്ക് എങ്ങനെ കിട്ടുന്നു എന്നതാണ് പ്രസക്തമായ ഒരു ചോദ്യം

കെട്ടിച്ചമച്ച നുണകള്‍
പരസ്യ സംവിധായകനും മഞ്ജുവും തമ്മിലുള്ള സന്ദേശങ്ങള്‍ വായിച്ചാണ് മഞ്ജുവിനെ വേണ്ട എന്ന് മീനാക്ഷി പറഞ്ഞത് എന്നത് പോലുള്ള നട്ടാല്‍ കുരുക്കാത്ത നുണകളാണ് പോസ്റ്റില്‍ മുഴുവനും.












Click it and Unblock the Notifications