ഒരാഴ്ചയ്ക്കിടെ വീണ്ടും സ്‌കൂളില്‍ പീഡനം, ഇരയായത് 6വയസ്സുകാരി
ബാംഗ്ലൂര്‍: സ്‌കൂളില്‍ പഠിക്കുന്ന കുഞ്ഞുകുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത സ്ഥലമായി മാറുകയാണ് ഐ ടി നഗരമായ ബാംഗ്ലൂര്‍. ഒരാഴ്ചയ്ക്കിടെ രണ്ടാമതൊരു പീഡന വാര്‍ത്ത കൂടി നഗരത്തില്‍ നിന്നും പുറത്തുവന്നു. യശ്വന്ത് പുരയിലെ സ്‌കൂളില്‍ ആറുവയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളിലെ ചിത്രകല അധ്യാപകനാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ജാലഹള്ളിയിലെ ഇന്‍ര്‍നാഷണല്‍ സ്‌കൂളില്‍ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ സംഭവവും പുറത്തുവന്നത്. അറുപതിനായിരം വിദ്യാര്‍ഥികളും നാലായിരത്തിലധികം അധ്യാപകരുമായി ഇന്ത്യ മൊത്തം വ്യാപിച്ചുകിടക്കുന്ന ഗ്രൂപ്പിന്റെ സ്‌കൂളിലാണ് ജാലഹള്ളിയില്‍ പീഡനം നടന്നത്. തങ്ങളുടെ കുട്ടികളെ സുരക്ഷിതരായി ഏത് സ്‌കൂളിലയക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.

ജാലഹള്ളിയില്‍ നഴ്‌സറി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സ്‌കൂളിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ പീഡിപ്പിച്ചു എന്ന് സംശയിക്കുന്ന 45 കാരന്‍ അറ്റന്‍ഡറെ പോലീസ് ചോദ്യം ചെയ്തു. ഇതുവരെ ഒളിവിലായിരുന്നു ഇയാള്‍. അനുമതിയില്ലാതെയാണ് ഇവിടെ നഴ്‌സറി സ്‌കൂള്‍ പ്രവര്‍ത്തിച്ചത് എന്നും ആരോപണമുണ്ട്. ക്ഷുഭിതരായ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂള്‍ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി.
മൂന്ന് മാസം മുന്‍പ് ബാംഗ്ലൂര്‍ മാറത്തഹള്ളിയിലെ പ്രശസ്തമായ വിബ്ജിയോര്‍ സ്‌കൂളില്‍ ആറുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് രാമനഗരത്തെ സ്‌കൂളില്‍ ഗസ്റ്റ് ലക്ചറര്‍ ആയ മധ്യവയസ്‌കന്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം പുറത്തുവന്നത്. ബാംഗ്ലൂരില്‍ 200 ലധികം സ്‌കൂളുകള്‍ ആവശ്യത്തിന് സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ നടപടി നേരിടുകയാണ്.












Click it and Unblock the Notifications