കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിനോട് ഒരു 'താത്പര്യവും' ഇല്ലാത്ത മനുഷ്യരുണ്ട്!!! സന്യാസിമാരല്ല, പക്ഷേ സ്വയംഭോഗം ചെയ്യും

  • By Desk
Google Oneindia Malayalam News

സെക്‌സിനോട് അത്യാര്‍ത്തിയുള്ളവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ വരാറുണ്ട്. ലോകം മുഴുവന്‍ ലൈംഗികാവേശക്കാര്‍ നിറയുകയാണോ എന്ന് പോലും ചിലപ്പോള്‍ തോന്നിപ്പോകും. അത്രയ്ക്ക് ആര്‍ത്തിയാണ് മനുഷ്യന് സെക്സിനോട്.

Read Also: ബിസ്‌കറ്റ് ഭീമന്‍ 'പാര്‍ലേ ജി'യുടെ ഫാക്ടറി പൂട്ടി, രാജ്യത്തെ നമ്പർ വണ്‍ ബിസ്‌കറ്റ് കമ്പനിRead Also: ബിസ്‌കറ്റ് ഭീമന്‍ 'പാര്‍ലേ ജി'യുടെ ഫാക്ടറി പൂട്ടി, രാജ്യത്തെ നമ്പർ വണ്‍ ബിസ്‌കറ്റ് കമ്പനി

മനുഷ്യന് വിവര ശേഖരണത്തില്‍ ഏറ്റവും ഉപകാരപ്പെടുന്ന ഇന്റര്‍നെറ്റ് എന്തിന് വേണ്ടിയാണെന്നറിയാമോ കൂടുതലായും ഉപയോഗിക്കപ്പെടുന്നത്? അശ്ലീലം കാണാന്‍ വേണ്ടി മാത്രമാണത്രെ.

ലോകത്തിന്റെ പൊതു അവസ്ഥ ഇങ്ങനെയൊക്കെ ആണെങ്കിലും സെക്‌സിനോട് ഒരു താതപര്യവും ഇല്ലാത്തവരും ഉണ്ട്. അവര്‍ ബ്രഹ്മചാരികളായതുകൊണ്ടോ സന്യാസ ജീവിതം നയിക്കുന്നവരോ ഒന്നും അല്ല. വെറും സാധാരണക്കാര്‍. അപ്പോള്‍ പിന്നെ എന്താണ് അതിന്റെ ഗുട്ടന്‍സ്? അവര്‍ക്ക് ഇത്തരം വികാരങ്ങള്‍ ഒന്നും ഉണ്ടാകാറില്ലേ?

സെക്‌സ്

സെക്‌സ്

ഏത് ജീവിയുടേയും വംശം നിലനിന്ന് പോകുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്. അതുകൊണ്ട് തന്നെ സെക്‌സ് ജീവി വര്‍ഗ്ഗത്തിന്റെ നിലനില്‍പിന് അത്യാവശ്യമാണ്.

സെക്‌സിനോടും

സെക്‌സിനോടും

എന്നാല്‍ സെക്‌സിനോടും താത്പര്യമില്ലാത്ത സ്ത്രീ പുരുഷന്‍മാര്‍ ഈ ലോകത്ത് ഉണ്ട് എന്നതാണ് സത്യം. അടുത്ത കാലത്താണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ തുടങ്ങുന്നത് തന്നെ.

മനുഷ്യന്റെ കാര്യം

മനുഷ്യന്റെ കാര്യം

മറ്റ് ജീവികളെ സംബന്ധിച്ച് വംശവര്‍ദ്ധനയ്ക്കുള്ള ഉപാധി മാത്രമാണ് സെക്‌സ്. എന്നാല്‍ മനുഷ്യനെ സംബന്ധിച്ച് അത് ആസ്വാദ്യകരമായ ഒരു അടിസ്ഥാന വികാരം കൂടിയാണ്.

ആന്റണി ബോഗെര്‍ട്ട്

ആന്റണി ബോഗെര്‍ട്ട്

ആന്റണി ബോഗെര്‍ട്ട് എന്ന മനശ്ശാസ്ത്ര അധ്യാപകന്‍ എഴുതിയ 'അണ്ടര്‍സ്റ്റാന്റിങ് അസെക്ഷ്വാലിറ്റി' എന്ന് പുസ്തകം ഈ വിഷയത്തിലേയ്ക്കാണ് വെളിച്ചം വീശുന്നത്. സമൂഹം ഗൗരമായി കാണേണ്ട ഒരു വിഷയം തന്നെയാണിത്.

അസെക്ഷ്വാലിറ്റി

അസെക്ഷ്വാലിറ്റി

എന്താണ് അസെക്ഷ്വാലിറ്റി? അതൊരു മാനസിക രോഗമാണോ, അതോ ശാരീരികമായ എന്തെങ്കിലും പ്രശ്‌നമാണോ? പലരും ചിന്തിയ്ക്കുന്നത് ഇങ്ങനെയാണ്.

രോഗമല്ല, പ്രശ്‌നവും അല്ല

രോഗമല്ല, പ്രശ്‌നവും അല്ല

അസെക്ഷ്വാലിറ്റി എന്നത് മാനസിക രോഗമോ ശാരീരിക പ്രശ്‌നമോ അല്ല. അത് മനുഷ്യന്‍ ലൈംഗിക സ്വഭാവങ്ങളില്‍ ഒന്ന് മാത്രമാണെന്നാണ് ആന്റണി ബോഗെര്‍ട്ട് നിരീക്ഷിയ്ക്കുന്നത്.

ഇത്രയേ ഉള്ളൂ കാര്യം

ഇത്രയേ ഉള്ളൂ കാര്യം

അസെക്ഷ്വല്‍ ആയിട്ടുള്ള മനുഷ്യര്‍ക്ക് ആരോടും ലൈംഗികാകര്‍ഷണം തോന്നില്ല. ശാരീരികമായി അത് ആവശ്യമാണെന്ന് തോന്നിയാലല്ലേ കാര്യമുള്ളൂ.

സ്വയംഭോഗം

സ്വയംഭോഗം

മറ്റാരോടെങ്കിലും ലൈംഗികാകര്‍ഷണം തോന്നുന്നില്ല എന്നതുകൊണ്ട് അവര്‍ക്ക് തീരെ ലൈംഗിക താത്പര്യം ഉണ്ടാകില്ല എന്നും പറയാന്‍ കഴിയില്ല. അസെക്ഷ്വല്‍ ആയിട്ടുള്ളവരില്‍ വലിയൊരു വിഭാഗവും സ്വയംഭോഗം ചെയ്യാറുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

നിര്‍ബന്ധിത സെക്‌സ് വിരോധം

നിര്‍ബന്ധിത സെക്‌സ് വിരോധം

നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ തികച്ചും സാധാരണ ഗതിയില്‍ ഉണ്ടാകുന്നതാണ്. എന്നാല്‍ മതപരമായ വിശ്വാസങ്ങളുടെ പേരില്‍ അസെക്ഷ്വല്‍ ആയി ജീവിയ്ക്കുന്നവരുണ്ട്. അവരുടെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല.

റൊമാന്റിക് ആണ്

റൊമാന്റിക് ആണ്

സെക്‌സില്‍ താത്പര്യമില്ല എന്നതുകാെണ്ട് അസെക്ഷ്വലുകള്‍ റൊമാന്റിക് അല്ല എന്ന് ആരും കരുതരുത്. അവര്‍ക്ക് പ്രണയവും കരുതലും തലോടലും ഒക്കെ ആവശ്യമാണ്. അവര്‍ അത് ആഗ്രഹിയ്ക്കുന്നും ഉണ്ട്.

ചികിത്സയോ?

ചികിത്സയോ?

ഇതിന് ചികിത്സയുണ്ടോ എന്നാണ് പലരും ചോദിയ്ക്കാറുള്ളത്. രോഗത്തിനല്ലേ ചികിത്സ വേണ്ടത്. സാധാരണഗതിയില്‍ അവര്‍ അങ്ങനെയാണെങ്കില്‍ പിന്നെ എന്തിനാണ് ചികിത്സ.

എല്ലാം തലയുടെ കളികള്‍

എല്ലാം തലയുടെ കളികള്‍

ഹോര്‍മോണുകളാണല്ലോ നമ്മുടെ വികാരങ്ങളെ ഉണര്‍ത്തുന്നതും തളര്‍ത്തുന്നതും എല്ലാം. അതുകൊണ്ട് അസെക്ഷ്വലുകളുടെ കാര്യത്തിലും കളിയ്ക്കുന്നത് ഈ ഹോര്‍മോണുകള്‍ തന്നെയാണ്. എന്നാല്‍ അതൊരു രോഗമല്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

സീറോ സെക്‌സ്

സീറോ സെക്‌സ്

ഇന്ത്യയില്‍ അടുത്ത കാലത്തായി സീറോ സെക്‌സ് വിവാഹ ബന്ധങ്ങളുടെ എണ്ണം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിരക്കേറിയ ജീവിത സാഹചര്യങ്ങളാണ് പലപ്പോഴും ഇത്തരം ബന്ധങ്ങളായി മാറുന്നത്. ഇതിന് അസെക്ഷ്വാലിറ്റിയുമായി ബന്ധമില്ല.

തകരുന്ന വിവാഹങ്ങള്‍

തകരുന്ന വിവാഹങ്ങള്‍

പങ്കാളിയ്ക്ക് ലൈംഗിക താത്പര്യം ഇല്ലാത്തത് പലപ്പോഴും വിവാഹ മോചനങ്ങളിലേയ്ക്ക് നയിക്കാറുണ്ട്. ലൈംഗിക ബന്ധം നിഷേധിയ്ക്കുന്നത് നിയമപരമായി പോലും വിവാഹമോചനത്തിനുള്ള ഒരു കാരണമാണ് നമ്മുടെ നാട്ടില്‍.

പാവം അസെക്ഷ്വലുകള്‍

പാവം അസെക്ഷ്വലുകള്‍

എന്നാല്‍ ഇത്തരം വിവാഹ മോചനങ്ങളില്‍ എത്രയെത്ര അസെക്ഷ്വലുകള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ പീഡിപ്പിയ്ക്കപ്പെട്ടിട്ടുണ്ടാകും? നമ്മുടെ നിയമ വ്യവസ്ഥ ഇനിയെങ്കിലും ഇത്തരമൊരു സത്യാവസ്ഥ തിരിച്ചറിയുമോ? കാത്തിരുന്ന് കാണാം.

English summary
Asexuality increasing in Humans, Study reveals. But it is not a disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X