രഹസ്യബന്ധം തേടി ഒന്നരലക്ഷത്തിലധികം ഇന്ത്യക്കാര്‍!!! ആഷ്ലി മാഡിസണ്‍ ഹാക്ക് ചെയ്ത്പോള്‍...
ലണ്ടന്‍: ആഷ്ലി മാഡിസണ്‍ എന്ന് പറഞ്ഞാല്‍ ഓണ്‍ലൈന്‍ ലോകത്തിന് ഏറെ സുപരിചിതമാണ്. ഒരു ഡേറ്റിംഗ് സൈറ്റ് എന്ന് പറഞ്ഞവസാനിപ്പിയ്ക്കാന്‍ പറ്റില്ല അതിനെ. അതിനും അപ്പുറം വിവാഹേതര/രഹസ്യ ബന്ധങ്ങള്‍ക്ക് വേണ്ടിയാണ് ഈ സൈറ്റ്.
ആഷ്ലി മാഡിസണ്‍ എന്ന് വെബ്സൈറ്റ് എന്തോ ആയിക്കോട്ടെ... ഇപ്പോഴത്തെ വിഷയം അതല്ല. ആഷ്ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ മുഴുവന്‍ ഹാക്കര്‍മാര്‍ പിടിച്ചെടുത്തു. അത് മാത്രമല്ല, അത് മുഴുവന്‍ പുറത്ത് വിടുകയും ചെയ്തു.
ഇങ്ങനെ ഒരു ഡേറ്റിംഗ് സൈറ്റിന് ഇന്ത്യയില്‍ എന്ത് സാധ്യത എന്ന് കരുതുന്നുണ്ടോ... ഒന്നരലക്ഷത്തിലധികം ഇന്ത്യക്കാരാണ് ആഷ്ലി മാഡിസണില്‍ 'വിവാഹേതര ബന്ധങ്ങള്‍ക്കായി' രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എത്ര പേര്
ഇന്ത്യയില്‍ നിന്ന് 1,65,400 പേരാണ് ആഷ്ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത് എന്നാണ് ഹാക്കര്‍മാര്‍ പുറത്ത് വിട്ട വിവരം.

ദില്ലിയില്‍
ഇന്ത്യയില്‍ ഏറ്റവും അധികം രഹസ്യ ബന്ധങ്ങള്‍ തേടുന്നവരുള്ളത് ദില്ലിയിലാണോ... തലസ്ഥാന നഗരത്തില്‍ നിന്ന് മാത്രം 38,652 പേര് ആഷ്ലി മാഡിസണ്‍ സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്.

മുംബൈയില്‍
മുംബൈയില്‍ നിന്ന് 33,036 പേരാണ് രഹസ്യ ബന്ധങ്ങള്‍ക്കായി വെബ്സൈറ്റ് സന്ദര്‍ശിച്ചത്.

ചെന്നൈ
ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈയില്‍ താരതമ്യേന ഇത്തരക്കാരുടെ എണ്ണം കുറവാണ് കെട്ടോ... വെറും 16,343 പേര് മാത്രം.

ജീവിതം ഒന്നേ ഉള്ളൂ
ജീവിതം ഒന്നേ ഉള്ളൂ... അത് ആഘോഷമാക്കൂ എന്നാണ് ആഷ്ലി മാഡിസണ്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം.

ബ്രിട്ടനില്‍ വലിയ പ്രശ്നം
ഈ സൈറ്റില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ്. ഹാകകര്‍മാര്‍ വിവരങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ ബ്രിട്ടന് ആകെ പുകയുന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്.

വനിത എംപി
ബ്രിട്ടനിലെ ഒരു വനിത എംപിയും ഈ സൈറ്റില്‍ രഹസ്യ ബന്ധത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു എംപിമാത്രമല്ല, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസുകാരും ഒക്കെ ഇതിലുണ്ട്.

37 ലക്ഷം
37 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്ത് പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇതില്‍ 12 ലക്ഷത്തോളം ആളുകള്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്.

കാനഡയില്‍ നിന്ന്
കാനഡയിലാണ് ആഷ്ലി മാഡിസണ്‍ ആസ്ഥാനം.

സ്വകാര്യ വിവരങ്ങള്‍
വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനായി നല്കിയ സ്വകാര്യ വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും എല്ലാം പുറത്തായിട്ടുണ്ട്.

പങ്കാളിയുണ്ടോ
തങ്ങളുടെ ജീവിത പങ്കാളി ആഷ്ലി മാഡിസണില്‍ ഉണ്ടോ എന്ന ഭയത്തിലാണ് പലരും. അവരെല്ലാം ഇന്റര്‍നെറ്റില്‍ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണ്.

കുടുംബം കലക്കി
ഹാക്കര്‍മാര്‍ ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടതോടെ പല കുടുംബങ്ങളും തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications