കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യബന്ധം തേടി ഒന്നരലക്ഷത്തിലധികം ഇന്ത്യക്കാര്‍!!! ആഷ്‌ലി മാഡിസണ്‍ ഹാക്ക് ചെയ്ത്‌പോള്‍...

Google Oneindia Malayalam News

ലണ്ടന്‍: ആഷ്‌ലി മാഡിസണ്‍ എന്ന് പറഞ്ഞാല്‍ ഓണ്‍ലൈന്‍ ലോകത്തിന് ഏറെ സുപരിചിതമാണ്. ഒരു ഡേറ്റിംഗ് സൈറ്റ് എന്ന് പറഞ്ഞവസാനിപ്പിയ്ക്കാന്‍ പറ്റില്ല അതിനെ. അതിനും അപ്പുറം വിവാഹേതര/രഹസ്യ ബന്ധങ്ങള്‍ക്ക് വേണ്ടിയാണ് ഈ സൈറ്റ്.

ആഷ്‌ലി മാഡിസണ്‍ എന്ന് വെബ്‌സൈറ്റ് എന്തോ ആയിക്കോട്ടെ... ഇപ്പോഴത്തെ വിഷയം അതല്ല. ആഷ്‌ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ മുഴുവന്‍ ഹാക്കര്‍മാര്‍ പിടിച്ചെടുത്തു. അത് മാത്രമല്ല, അത് മുഴുവന്‍ പുറത്ത് വിടുകയും ചെയ്തു.

ഇങ്ങനെ ഒരു ഡേറ്റിംഗ് സൈറ്റിന് ഇന്ത്യയില്‍ എന്ത് സാധ്യത എന്ന് കരുതുന്നുണ്ടോ... ഒന്നരലക്ഷത്തിലധികം ഇന്ത്യക്കാരാണ് ആഷ്‌ലി മാഡിസണില്‍ 'വിവാഹേതര ബന്ധങ്ങള്‍ക്കായി' രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എത്ര പേര്‍

എത്ര പേര്‍

ഇന്ത്യയില്‍ നിന്ന് 1,65,400 പേരാണ് ആഷ്‌ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത് എന്നാണ് ഹാക്കര്‍മാര്‍ പുറത്ത് വിട്ട വിവരം.

ദില്ലിയില്‍

ദില്ലിയില്‍

ഇന്ത്യയില്‍ ഏറ്റവും അധികം രഹസ്യ ബന്ധങ്ങള്‍ തേടുന്നവരുള്ളത് ദില്ലിയിലാണോ... തലസ്ഥാന നഗരത്തില്‍ നിന്ന് മാത്രം 38,652 പേര്‍ ആഷ്‌ലി മാഡിസണ്‍ സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ട്.

 മുംബൈയില്‍

മുംബൈയില്‍

മുംബൈയില്‍ നിന്ന് 33,036 പേരാണ് രഹസ്യ ബന്ധങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.

ചെന്നൈ

ചെന്നൈ

ദക്ഷിണേന്ത്യന്‍ നഗരമായ ചെന്നൈയില്‍ താരതമ്യേന ഇത്തരക്കാരുടെ എണ്ണം കുറവാണ് കെട്ടോ... വെറും 16,343 പേര്‍ മാത്രം.

ജീവിതം ഒന്നേ ഉള്ളൂ

ജീവിതം ഒന്നേ ഉള്ളൂ

ജീവിതം ഒന്നേ ഉള്ളൂ... അത് ആഘോഷമാക്കൂ എന്നാണ് ആഷ്‌ലി മാഡിസണ്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം.

ബ്രിട്ടനില്‍ വലിയ പ്രശ്‌നം

ബ്രിട്ടനില്‍ വലിയ പ്രശ്‌നം

ഈ സൈറ്റില്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ്. ഹാകകര്‍മാര്‍ വിവരങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ ബ്രിട്ടന്‍ ആകെ പുകയുന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്.

വനിത എംപി

വനിത എംപി

ബ്രിട്ടനിലെ ഒരു വനിത എംപിയും ഈ സൈറ്റില്‍ രഹസ്യ ബന്ധത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു എംപിമാത്രമല്ല, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസുകാരും ഒക്കെ ഇതിലുണ്ട്.

37 ലക്ഷം

37 ലക്ഷം

37 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്ത് പുറത്ത് വിട്ടിരിയ്ക്കുന്നത്. ഇതില്‍ 12 ലക്ഷത്തോളം ആളുകള്‍ ബ്രിട്ടനില്‍ നിന്നുള്ളവരാണ്.

കാനഡയില്‍ നിന്ന്

കാനഡയില്‍ നിന്ന്

കാനഡയിലാണ് ആഷ്‌ലി മാഡിസണ്‍ ആസ്ഥാനം.

സ്വകാര്യ വിവരങ്ങള്‍

സ്വകാര്യ വിവരങ്ങള്‍

വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനായി നല്‍കിയ സ്വകാര്യ വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും എല്ലാം പുറത്തായിട്ടുണ്ട്.

പങ്കാളിയുണ്ടോ

പങ്കാളിയുണ്ടോ

തങ്ങളുടെ ജീവിത പങ്കാളി ആഷ്‌ലി മാഡിസണില്‍ ഉണ്ടോ എന്ന ഭയത്തിലാണ് പലരും. അവരെല്ലാം ഇന്റര്‍നെറ്റില്‍ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണ്.

കുടുംബം കലക്കി

കുടുംബം കലക്കി

ഹാക്കര്‍മാര്‍ ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടതോടെ പല കുടുംബങ്ങളും തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Ashley Madison hacked ; More than 1.5 lakh Indian registered on the dating site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X