ദുബായ്: രാത്രി 12മണിയ്ക്ക് പ്രവാസി ദന്പതിമാരുടെ കിടപ്പറ രംഗം ചിത്രീകരിച്ചു, ഇന്ത്യക്കാരന് തടവ്
ദുബായ്: പ്രവാസി ദമ്പതിമാരുടെ നഗ്നത പകര്‍ത്തിയ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ. ഇന്ത്യക്കാരായ ദമ്പതിമാര്‍ കിടപ്പറയില്‍ വസ്ത്രം മാറുന്നുതും മറ്റും ചിത്രീകരിച്ച യുവാവിനാണ് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
22 കാരനായ യുവാവാണ് ദമ്പതിമാരുടെ നഗ്ന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഒരു കടയിലെ ജീവനക്കാരനായ യുവാവ് കിടപ്പുമുറിയുടെ ജനാലയിലൂടെയാണ് രംഗങ്ങള്‍ പകര്‍ത്തിയത്. സംഭവം ഇങ്ങനെ...

കിടപ്പറയില്‍
കിടപ്പറയില്‍ ദമ്പതിമാര്‍ വസ്ത്രം മാറുന്ന രംഗങ്ങളാണ് യുവാവ് പകര്‍ത്തിയത്

നഗ്നരായി
ഇന്ത്യന്‍ ദമ്പതിമാര്‍ തന്നെയാണ് ഇന്ത്യക്കാരനായ യുവാവിന്റെ ഒളിക്യാമറയ്ക്ക് മുന്നില്‍ പെട്ടതും. ദമ്പതിമാരില്‍ ഭര്‍ത്താവ് പൂര്‍ണ നഗ്നനായിരുന്നു. ഭാര്യ അടിവസ്ത്രത്തിലും.

ജനാലയിലൂടെ
ബാല്‍ക്കണിയ്ക്ക് സമീപത്ത് നിന്നാണ് യുവാവ് കിടപ്പറ രംഗം ചിത്രീകരിച്ചത്. ജനാലയിലൂടെ കര്‍ട്ടനുകള്‍ മാറ്റിയാണ് രംഗങ്ങള്‍ പകര്‍ത്തിയത്

പിടിച്ചു
ദമ്പതിമാര്‍ യുവാവിനെ കാണുകയും ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിയ്ക്കുകയും ചെയ്തു

വീഡിയോ
വീഡിയോയും ചിത്രങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു

ശിക്ഷ
ലൈംഗിക അതിക്രമം, സ്വകാര്യതയെ നശിപ്പിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് യുവാവിന് മേല്‍ ചുമത്തിയത്. ഇയാളെ രാത്രി 12 മണിയ്്ക്കാണ് പിടികൂടിയത്. 22 വയസുള്ള യുവാവിനെ ശിക്ഷയ്ക്ക് ശേഷം നാട് കടത്തും

ദമ്പതിമാര്‍
29 വയസുള്ള യുവാവിന്റെയും 24കാരിയായ ഭാര്യയുടേയും നഗ്നതയാണ് 22 കാരന്‍ പകര്‍ത്തിയത്.












Click it and Unblock the Notifications