ബാത്ത്‌റൂമില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി, വീഡിയോ കാണിച്ച് 13 കാരിയെ പീഡിപ്പിച്ചു
മുംബൈ: 13 കാരിയുടെ ബാത്ത്‌റൂമില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി 50 കാരന്‍ പീഡിപ്പിച്ചു. മുംബൈയിലെ നലോസപാറയിലാണ് സംഭവം നടന്നത്.
ഓട്ടോറിക്ഷ ഡ്രൈവറായ അയ്യല്‍വാസിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മാസങ്ങളായി പീഡിപ്പിച്ചത്. പീഡനത്തിന്റെ വീഡിയോയും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ 9 മാസമായി പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബുധനാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും താന്‍ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ പരാതി നല്‍കി.
വിവാഹിതനും പ്രായപൂര്‍ത്തിയായ മകളുടെ പിതാവുമാണ് കേസിലെ പ്രതി. പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ശനിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി കോടതി അയച്ചു.












Click it and Unblock the Notifications