മനാമ:13കാരനുമായി സെക്ലിലേര്‍പ്പെട്ട് പ്രസവിച്ച വീട്ടുജോലിക്കാരിയ്ക്ക് തടവ്
മനാമ: 13 കാരനുമായി സെക്‌സിലേര്‍പ്പെടുകയും പെണ്‍കുഞ്ഞിനെ പ്രസവിയ്ക്കുകയും ചെയ്ത കേസില്‍ വീട്ടുജോലിക്കാരിയ്ക്ക് തടവ് ശിക്ഷ. ബഹ്‌റിനിലാണ് സംഭവം. 32 കാരിയായ ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയാണ് വീട്ടുടമയുടെ മകനായ പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കേസില്‍ ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചത്.
മാസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലെ ടോയ്‌ലറ്റിനുള്ളില്‍ സ്ത്രീ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. അവിവാഹിതയായ സ്ത്രീ ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞരുന്നില്ല. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി 13കാരനാല്‍ ഗര്‍ഭം ധരിച്ചതാണെന്ന് മനസിലായത്.

വീട്ടില്‍ ജോലിക്കാരിയ്ക്കാരി പ്രത്യേക മുറി ഇല്ലായിരുന്നു. അതിനാല്‍ തന്നെ 13കാരനൊപ്പമാണ് വീട്ടുജോലിക്കാരി താമസിച്ചത്. ഇതിനിടയില്‍ പലതവണ താന്‍ പതിമൂന്നുകാരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന്് യുവതി കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി സ്ത്രീയുടെ വദം അംഗീകരിച്ചില്ല.
ഒരു വര്‍ഷത്തോളമാണ് സ്ത്രീ ആണ്‍കുട്ടിയക്കൊപ്പം താമസിച്ചത്. എന്നാല്‍ കുട്ടിയ്ക്ക് 13 വയസ്സേ ഉള്ളായിരുന്നു എന്ന് തനിയ്ക്കറിയില്ലായിരുന്നുവെന്നും കാഴ്ചയില്‍ പ്രായം കൂടുതല്‍ തോന്നുമായിരുന്നെന്നും സ്ത്രീ പറഞ്ഞു. സ്ത്രീയ്‌ക്കെതിരെ ശിക്ഷ വിധിച്ചതിന് മേല്‍ക്കോടതിയെ സമീപിയ്ക്കുമെന്ന് അവരുടെ അഭിഭാഷക പറഞ്ഞു.












Click it and Unblock the Notifications