നടിയെ പീഡിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് താരം അറസ്റ്റില്‍!
ധാക്ക: അടുത്തമാസം ലോകകപ്പ് കളിക്കാന്‍ പോകേണ്ട ദേശീയ ക്രിക്കറ്റ് താരം ബലാത്സംഗക്കേസില്‍ പെട്ട് ജയിലില്‍. വിവാദങ്ങള്‍ കൊണ്ട് പൊറുതി മുട്ടുന്ന ബംഗ്ലാദേശ് ക്രിക്കറ്റിലാണ് ഈ പുതിയ പ്രതിസന്ധി. 24 കാരന്‍ ഫാസ്റ്റ് ബൗളര്‍ റൂബല്‍ ഹുസൈനാണ് നടിയും മോഡലുമായ നസ്‌നിന്‍ അക്തര്‍ ഹാപ്പിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായത്.

വിവാഹ വാഗ്ദാനം നല്‍കി തന്നെ ക്രിക്കറ്റ് താരം പറ്റിച്ചു എന്നാണ് നടിയുടെ പരാതി. പല തവണ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് 19 കാരിയായ ഹാപ്പി പറയുന്നു. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഹുസൈനെ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരാണ് കോടതി വിധിയോടെ പരുങ്ങലിലായിരിക്കുന്നത്. ഹുസൈന് ലോകകപ്പ് കളിക്കാന്‍ പറ്റുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ല.

ഹുസൈന്റെ ജാമ്യാപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞതായി ധോക്ക പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനിസുര്‍ റഹ്മാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കേസിന്റെ അടുത്ത വാദം കേള്‍ക്കുന്നത് വരെ ഹുസൈനെ ജയിലില്‍ അടച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് നടിയുടെ പരാതിയില്‍ പോലീസ് ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്.

നടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത ഹുസൈന്‍ ഏകദേശം ഒരുമാസക്കാലം നടിയൊടൊപ്പം ചെലവഴിച്ചിട്ടുണ്ടത്രെ. എന്നാല്‍ താന്‍ നടിക്ക് വിവാഹ വാഗ്ദാനം നല്‍കിയിട്ടില്ല എന്നാണ് ഹുസൈന്‍ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണ്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് നടി ശ്രമിക്കുന്നത്. എന്നാല്‍ ഒരുമാസം ഒരുമിച്ച് കഴിഞ്ഞ ശേഷം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്നാണ് നടി ഒരു ചാനലിനോട് ഹുസൈനെക്കുറിച്ച് പറഞ്ഞത്.













Click it and Unblock the Notifications