ഭാര്യയുടെ അനിയത്തിയെ പീഡിപ്പിച്ച ടെക്കി അറസ്റ്റില്‍
ബെംഗളൂരു: ഭാര്യ സഹോദരിയെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ യുവ ടെക്കി അറസ്റ്റില്‍. ബെംഗളൂരുവിലെ ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജീവനക്കാരനായ വെങ്കടേഷ് (26) ആണ് 16കാരിയായ ഭാര്യ സഹോദരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ടെക്കിയ്‌ക്കെതിരെ പൊലീസില്‍ പരാതിപെട്ടത്.
മൈസൂരുവിലാണ് പെണ്‍കുട്ടിയുടെ വീട്. ഇവിടെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് വെങ്കടേഷ പൊലീസ് പിടിയലാകുന്നത്. ബെംഗളൂരുവിലെ ബൊഗാഡി സ്വദേശിയാണ് വെങ്കടേഷ്. കുറച്ച് വര്‍ഷം മുന്‍പാണ് വെങ്കടേഷ് പെണ്‍കുട്ടിയുടെ ചേച്ചിയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭാര്യ വീട് സന്ദര്‍ശിയ്ക്കുന്നതിനിടെ ഇയാള്‍ അനുജത്തിയേയും തങ്ങള്‍ക്കൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍ കുട്ടിയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയുമെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഒപ്പം കൂട്ടിയത്.

കഴിഞ്ഞ മൂന്നു മാസമായി ഭാര്യ വീട്ടിലില്ലാത്ത സമയത്തെല്ലാം യുവാവ് ഭാര്യ സഹോദരിയെ പീഡിപ്പിയ്ക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആദ്യമൊന്നും ഇക്കാര്യം ആരോടും പറഞ്ഞില്ല. അടുത്തിടെ തന്നെ കാണാനെത്തിയ അമ്മയോട് കുട്ടി പീഡനവിവരം പറഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. കുട്ടിയ്‌ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത് .












Click it and Unblock the Notifications