ബെംഗളൂരു: 25കാരിയെ വീട്ടുകാരുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു
ബെംഗളൂരു: വീട്ടില്‍ അതിക്രമിച്ച് കയറിയ കൊള്ളസംഘം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് 25 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. ബെംഗളൂരുവി എച്ച് എസ് ആര്‍ ലേ ഔട്ടിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കള്ളന്മാരുടെ കൂട്ടത്തിലെ രണ്ടുപേര്‍ 25 കാരിയെ ബലാത്സംഗം ചെയ്തത്. നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് എച്ച് എസ് ആര്‍ ലേ ഔട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ രഖ്വീന്ദര്‍ പറഞ്ഞു. 21 വയസ്സ് പ്രായം തോന്നുന്ന നാല് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ ബെംഗളൂരു സ്വദേശികളാണ്.

ഒക്ടോബര്‍ 24 നായിരുന്നു സംഭവം. പോലീസുകാരാണ് എന്ന വ്യാജേനയാണ് അര്‍ദ്ധരാത്രിയോടെ ഇവര്‍ വീട്ടിനകത്ത് കയറിയതത്രെ. വീട്ടുകാരെ കത്തിമുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം അലമാര തകര്‍ത്ത് പണവും സ്വര്‍ണവും തട്ടിയെടുത്താണ് ഇവര്‍ സ്ഥലം വിട്ടത്. സംഭവം പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയും എന്നും ഇവര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി.
ഒക്ടോബര്‍ 28 ന് യുവതിയും ഭര്‍ത്താവും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. അന്വേഷണത്തിന് ഒടുവില്‍ ഒക്ടോബര്‍ 31ന് ചിക്കബല്ലാപൂരില്‍ വെച്ച് പ്രതികള്‍ അറസ്റ്റിലായി. നിരവധി കേസുകളില്‍ പോലീസ് അന്വേഷിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പിടിയിലായവരില്‍ ഒരാള്‍ മോഷണക്കേസില്‍ ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങളായതേ ഉള്ളൂ.












Click it and Unblock the Notifications