പാകിസ്താനി നടിയെ ബലാത്സംഗം ചെയ്തു; ഇന്ത്യന്‍ സംവിധായകന്‍ അറസ്റ്റില്‍
മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മില്‍ അത്ര നല്ല ബന്ധത്തില്‍ ഒന്നും അല്ല. പാകിസ്താന്‍ അനുകൂല മുദ്രാവാക്യ വിളിച്ചതിന്റെ പേരില്‍ ജെഎന്‍യു കാമ്പസ്സിനെതിരെ തന്നെ വലിയ പ്രചാരണങ്ങള്‍ നടക്കുകയാണ്.
ഇതിനിടെയാണ് ഒരു പാകിസ്താനി സിനിമ നടിയെ ഇന്ത്യന്‍ സംവിധായകന്‍ ബലാത്സംഗം ചെയ്തു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. സിനിമയില്‍ അഭിനയിപ്പിയ്ക്കാമെന്ന് പറഞ്ഞ് പണവും വാങ്ങിയതിന് ശേഷം ആയിരുന്നു പീഡനം. എന്തായാലും സംവിധായകന്‍ മുംബൈയില്‍ അറസ്റ്റിലായിട്ടുണ്ട്.

പാവം നടി
പാകിസ്താന്‍ സിനിമകളില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്ന നടിയാണ് ഇന്ത്യന്‍ സംവിധായകനാല്‍ പീഡിപ്പിയ്ക്കപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പ് ഒരു സിനിമ പാര്‍ട്ടിയില്‍ വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്.

പരിചയം വളര്‍ന്നപ്പോള്‍
പാര്‍ട്ടിയില്‍ വച്ചുള്ള പരിചയം സോഷ്യല്‍ മീഡിയയിലൂടെ വളര്‍ന്നു. പിന്നീട് സിനിമയെ കുറിച്ചായി ചര്‍ച്ച. ഹിന്ദി സിനിമ നിര്‍മിയ്ക്കാമെന്നും അതില്‍ അഭിനയിപ്പിയ്ക്കാമെന്നും ആയിരുന്നു വാഗ്ദാനം.

ഡോക്യുമെന്ററി
കുറ്റം പറയരുതല്ലോ, ഒരു ഡോക്യുമെന്ററിയില്‍ ഈ സംവിധായകന്‍ നടിയ്ക്ക് അഭിനയിക്കാനുള്ള അവസരം നല്‍കി. എന്നാല്‍ പിന്നീട് സംഭവിച്ചത് അതൊന്നും അല്ല.

35 ലക്ഷം
സിനിമ നിര്‍മിയ്ക്കാന്‍ എന്ന് പറഞ്ഞ് പല തവണയായി തന്റെ കൈയ്യില്‍ നിന്ന് 35 ലക്ഷം രൂപ സംവിധായകന്‍ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സിനിമ ഒന്നും നിര്‍മിച്ചില്ല.

പണം ചോദിച്ചപ്പോള്‍ പീഡനം
പണം തിരികെ ചോദിച്ചപ്പോള്‍ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് നടിയുടെ പരാതി. സംവിധായകന്റെ രണ്ട് സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

പലതവണ
ഒരു തവണയല്ല, പല തവണ സംവിധായകന്‍ തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

നാല്‍പതുകാരി
നാല്‍പത്തിരണ്ട് വയസ്സുണ്ട് നടിയ്ക്ക്. ഹിന്ദി സിനിമയില്‍ അവസരം പ്രതീക്ഷിച്ച ഇവര്‍ പല തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ശനത്തിലാണ് സംവിധായകനുമായി പരിചയപ്പെടുന്നത്.

ആരാണ് ആ സംവിധായകന്‍
പ്രമുഖ ബോജ്പുരി സംവിധായകന്‍ ശ്യാം ചരണ്‍ യാദവിനെതിരെയാണ് നടി പരാതി നല്‍കിയത്.

അറസ്റ്റില്‍
മുംബൈ മീര റോഡ് പോലീസ് സ്‌റ്റേഷനിലാണ് പാകിസ്താനി നടി അഭിഭാഷകനൊപ്പമെത്തി പരാതി നല്‍കി. ഇതേതുടര്‍ന്ന സംവിധായകനെ അറസ്റ്റ് ചെയ്തു. സംവിധായകന്റെ സുഹൃത്തുക്കള്‍ ഒളിവിലാണ്.












Click it and Unblock the Notifications