സഹപാഠിയായ പെണ്‍കുട്ടിക്ക് പതിനാലുകാരന് നഗ്ന സെല്‍ഫി അയച്ചു
ലണ്ടന്‍: സഹപാഠിയായ പെണ്‍കുട്ടിയുമായി ചാറ്റു ചെയ്യവെ പതിനാലുകാരന് നഗ്ന സെല്‍ഫി അയച്ചു കൊടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പേര് പോലീസ് ക്രൈം റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തി. നോര്‍ത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ള കൗമാരക്കാരനാണ് ഭാവിയില്‍ ഒരുപക്ഷേ വിനയായി തീര്‍ന്നേക്കാവുന്ന ക്രൈം റെക്കോര്‍ഡില്‍ ഇടംപിടിച്ചത്.
പെണ്‍കുട്ടിയുമായി മൊബൈല്‍ ഫോണില്‍ ശൃംഗരിക്കവെയാണ് കുട്ടി വികൃതി കാട്ടിയത്. എന്നാല്‍. ചിത്രം ലഭിച്ച പെണ്‍കുട്ടി അത് തന്റെ സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും കൈമാറി. ഇതോടെ, ചിത്രം സ്കൂള്‍ മുഴുവന്‍ പടരാന്‍ അധികസമയം വേണ്ടിവന്നില്ല. സംഭവമറിഞ്ഞ പോലീസ് വിദ്യാര്‍ഥിയെക്കുറിച്ച് അന്വേഷണം നടത്തി ക്രൈം റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഏതാണ്ട് 10 വര്‍ഷം കുട്ടിയുടെ പേര് ക്രൈം റെക്കോര്‍ഡില്‍ സൂക്ഷിക്കും. എന്നാല്‍, മകന് തെറ്റുകാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കൗമാരപ്രായത്തിലുള്ള കുട്ടിയുടെ വികൃതിയെ പോലീസ് ഗൗരവമായി എടുത്തത് എന്തിനാണെന്ന് അറിയില്ല. അതേസമയം, മകനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്നും സ്ത്രീ പറഞ്ഞു.
കുട്ടി ചിത്രം അയച്ചുകൊടുത്ത പെണ്‍കുട്ടിക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ല. സാധാരണ രീതിയില്‍ ചിത്രം അയച്ചുകൊടുക്കുന്നയാള്ക്കും അത് പ്രചരിപ്പിച്ചയാള്‍ക്കും ഒരേ രീതിയിലുള്ള കുറ്റം ചുമത്തേണ്ടതാണ്. തന്റെ നഗ്നചിത്രം സ്കൂളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, കുട്ടികളുടെ കളിയാക്കല്‍ ഒഴിവാക്കാനായി ഒഴിവു സമയങ്ങളില്‍ ഇപ്പോള്‍ ലൈബ്രറിയില്‍ ചെലവഴിക്കുകയാണ് പതിവെന്ന് വിദ്യാര്‍ഥി പ്രതികരിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications