കാമുകിയെ ബലാത്സംഗം ചെയ്ത അമ്മാവനെ കാമുകന്‍ തല്ലി വിരൂപനാക്കി
കൊളംബിയ: കാമുകിയ ബലാത്സഗം ചെയ്യാന്‍ ശ്രമിച്ച ബന്ധുവിനെ കാമുകന്‍ മര്‍ദ്ദിച്ച് വിരൂപനാക്കി. സൗത്ത് കരോലിനയിലെ കണ്‍വേയിലാണ് സംഭവം. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി കാമുകിയ്‌ക്കൊപ്പം സ്വന്തം വീട്ടിലെത്തിയ യുവാവിനാണ് ഒടുവില്‍ അമ്മാവനെ തല്ലി വിരൂപനാക്കേണ്ടി വന്നത്.
വില്യം എല്‍ മാട്ട്‌സണ്‍ (52) എന്ന മധ്യവയസ്‌ക്കനാണ് മരമകന്റെ കാമുകിയെ ബലാത്സംഗം ചെയ്തത്. ന്യൂ ഇയര്‍ ആഘോഷത്തിനായി കാമുകിയെ സ്വന്തം വീട്ടിലെത്തിച്ച ശേഷം കാമുകന്‍ പുറത്തേയ്ക്ക് പോയി. ഇരുവരും പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമാണ് കാമുകന്റെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് കാമുകന്‍റെ മുറിയില്‍ വിശ്രമിയ്ക്കുകയായിരുന്നു കാമുകി.

വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് കിടപ്പറയില്‍ കാമുകിയുടെ കരച്ചില്‍ കേട്ടു. വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് അമ്മാവന്‍ പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുന്നത് കണ്ടത്. നിയന്ത്രണം വിട്ട യുവാവ് അമ്മാവനെ പൊതിരെ തല്ലി. വിവരം പൊലീസിനെ അറിയിക്കുക്കയും ചെയ്തു.
പൊലീസെത്തി മാട്ട്‌സണെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ മരുമകന്‍ ആരോപിയ്ക്കുന്നത് പോലെ താന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പൊലീസിനോട് പറഞ്ഞു. ആരോപണങ്ങള്‍ അമ്മാവന്‍ നിഷേധിച്ചതോടെ കലികയറിയ കാമുകന്‍ പൊലീസിന് മുന്നിലിട്ടും അമ്മാവനെ തല്ലിയതായി ചില പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ മുറിയിലേയ്ക്ക് അതിക്രമിച്ച് കയറിയ മാട്ട്‌സണ്‍ തന്നെ പീഡിപ്പിയ്ക്കുകയായിരുന്നെന്ന് കാമുകി പൊലീസിനോട് പറഞ്ഞു. ലൈംഗികാതിക്രമ കുറ്റം ചുമത്തി മാട്ട്‌സണെ ജയിലിലാക്കിയിരിയ്ക്കുകയാണ്. മരുമകന്റെ തല്ലേറ്റ അമ്മാവന്‍ ഏറെക്കുറെ വിരൂപനായിരിയ്ക്കുകയാണ്.












Click it and Unblock the Notifications