അധ്യാപകന്‍ ചമഞ്ഞെത്തി കുട്ടികളെ പോണ്‍ ചിത്രങ്ങള്‍ക്കായി വിറ്റ സന്യാസി പിടിയില്‍
തായ്‌ലാന്റ്: കുട്ടികളെ പോണോഗ്രഫിയ്ക്കായി വില്‍പന നടത്തിയ ബുദ്ധിസ്റ്റ് സന്യാസി അറസ്റ്റില്‍. ബ്രീട്ടീസ് വംശജനായ ഫാബിന്‍ ഫ്രെഡറിക് (64) ആണ് അറസ്റ്റിലായത്.
തായ്‌ലാന്റിലെ ചിയാങ് മായ് എന്ന സ്ഥലത്തുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് ക്ലാസ് അധ്യാപകനായിരുന്നു ഇയാള്‍. ചെറിയ കുട്ടികളെ ഉള്‍പ്പടെ പ്രായഭേദമില്ലാതെയാണ് ഇയാള്‍ വില്‍പന നടത്തിയത്.

വില്‍പ്പന നടത്തിയത് സുഹൃത്തിന്
പോണോഗ്രഫിയ്ക്ക് വേണ്ടിയാണ് കുട്ടികളെ ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. സുഹൃത്തിനായിരുന്നു വില്‍പന

പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍
കുട്ടികളെ കാണാനില്ലാത്ത സംഭവിത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ലാപ്‌ടോപ്പില്‍ നിന്നും നഗ്ന ഫോട്ടോകള്‍ കണ്ടെത്തിയിരുന്നു.
തായ്‌ലാന്റില്‍ നിന്നും വിവാഹവും കഴിച്ചു
തായ്‌ലാന്റില്‍ സാധാരണക്കാരായ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിയ്പ്പിയ്ക്കാന്‍ എന്ന മറവിലായിരുന്നു ഇയാള്‍ എത്തിയത്. ഇവിടെ നിന്ന് പാവപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുകയും ഇതില്‍ ഇയാള്‍ക്കൊരു കുഞ്ഞ് ജനിക്കുകയും ചെയ്തു.

ജയില്‍ ശിക്ഷ
നാല് വര്‍ഷം തടവാണ് ഇയാള്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയായാല്‍ തായ്‌ലാന്റില്‍ നിന്നും നാട് കടത്താനും ഉത്തരവുണ്ട്.












Click it and Unblock the Notifications