കോളേജില്‍ വേശ്യാലയം; പ്രതിഷേധവുമായി രക്ഷിതാക്കള്‍
ബീജിങ്: കോളേജ് കാമ്പസില്‍ വേശ്യാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചൈനയിലെ വുഹാന്‍ സിറ്റിയിലെ വുചാങ് പോളിടെക്നിക് കോളേജിലാണ് വേശ്യാലയം പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പുറംലോകം സംഭവമറിയുന്നത്.
കോളേജിലെ ഡോര്‍മെറ്ററിക്ക് തൊട്ടുപ്രവര്ത്തിക്കുന്ന ഒരു ഹോട്ടലിലാണ് വേശ്യാലയം. കോളേജ് കാമ്പസില്‍ ഉള്‍പ്പെടുന്ന തരത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം. കോളേജ് പ്രിന്‍സിപ്പലിന് ഹോട്ടലില്‍ പങ്കാളിത്തമുണ്ടെന്ന് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പലിന്റെ ബന്ധുവാണ് ഹോട്ടലിന്റെ നടത്തിപ്പുകാരന്.

ഒട്ടേറെ പേര് ദിവസേനയെന്നോണം ഹോട്ടലില്‍ കയറിയിറങ്ങുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തങ്ങളെയും ചില സ്ത്രീകള്‍ ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നു. കോളേജ് ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയാണെങ്കില്‍ ഇളവുതരാമെന്ന് വാഗ്ദനവുമുണ്ടായിരുന്നതായി പരാതിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ പോലീസിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കി.
സംഭവം അറിഞ്ഞയുടന്‍ തങ്ങളുടെ മക്കളെ കോളേജില്‍ നിന്നും മറ്റിടങ്ങളിലേക്ക് മാറ്റുകയാണ് രക്ഷിതാക്കള്‍. ചിലര്‍ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തി. സര്‍വകലാശാല അധികൃതരും കോളേജിലെ വേശ്യാലയത്തെക്കുറിച്ചറിഞ്ഞ് നാണക്കേടിലാണ്. എത്രയും പെട്ടന്ന് വേശ്യാലയനടത്തിപ്പ് അവസാനിപ്പിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്കിയിട്ടുണ്്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications