സഹോദരിയെ പീഡിപ്പിച്ച യുവാവ് പോലീസിന് കീഴടങ്ങി
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച സഹോദരന്‍ പോലീസിന് കീഴടങ്ങി. ഇയാള്‍ തന്റെ സുഹൃത്തുക്കള്‍ക്കും പെണ്‍കുട്ടിയെ കാഴ്ചവച്ചിരുന്നു. ഇവരേയും പോലീസ് പിടികൂടിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത. ഏഴ് വര്‍ഷത്തോളം പീഡത്തിനിരയായ പെണ്‍കുട്ടി നിവൃത്തികെട്ടാണ് ഒടുവില്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരന്‍, സുഹൃത്തുക്കളായ രാജന്‍കുട്ടി, ബിജിന്‍ ലാല്‍, സന്തോഷ് എന്നിവരാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ രണ്ട് പേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. തുടക്കത്തില്‍ സഹോദരന്‍ മാത്രമാണ് പീഡിപ്പിച്ചിരുന്നതെങ്കില്‍, ഒടുവില്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് കാഴ്ചവക്കാനും തുടങ്ങി. വിവരം രക്ഷിതാക്കളോട് പറയാന്‍ പെണ്‍കുട്ടി ആദ്യം ഭയന്നിരിക്കുകയായിരുന്നു. എന്നാല്‍ ഈ അവസരം മുതലാക്കി സഹോദരന്‍ പീഡനം തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.
ആദ്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലാണ് ബന്ധുക്കള്‍ വിവരം അറിയിച്ചത്. ഇവര്‍ പരാതി പോലീസിന് കൈമാറി. ഇതേ തുടര്‍ന്ന് സഹോദരനും സുഹൃത്ത് സന്തോഷും ഒളിവിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.












Click it and Unblock the Notifications