കോളേജ് വിദ്യാര്‍ഥിനിയെ ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തു
ബെംഗളൂരു: 19 കാരി കോളേജ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി പരാതി. സഞ്ജീവ് മൂര്‍ത്തി എന്ന 28 കാരനാണ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയത്. ഇയാളെ ബെംഗളൂരു പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 25 നാണ് ഇയാള്‍ കോളേജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തത്. മൈസൂര്‍ റോഡിലെ കെങ്കേരി ഓംകാര ഹില്‍സില്‍ വെച്ചായിരുന്നു സംഭവം. ആളൊഴിഞ്ഞ വീട്ടില്‍ കൂട്ടുകാരന്റെ കൂടെ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ സഞ്ജീവ് മൂര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. കൂട്ടുകാരനെ ഇയാള്‍ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

ഈ ചിത്രങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ പണം വേണം ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചു. ഇയാളുടെ ശല്യം കൂടിയതോടെ പെണ്‍കുട്ടി ഒരു ബന്ധുവിനോട് വിവരം പറഞ്ഞു. കന്നഡ സംഘടനയുടെ പ്രവര്‍ത്തകനായ ബന്ധു പെണ്‍കുട്ടിയെയും കൂട്ടി കെങ്കേരി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍തി.
കളവുപോയ മൊബൈല്‍ ഫോണിന്റെ സിഗ്നല്‍ പിന്തുടര്‍ന്നാണ് പോലീസ് സഞ്ജീവ് മൂര്‍ത്തിയെ വലയിലാക്കിയത്. ഇയാള്‍ക്കെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മൂര്‍ത്തിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ് എന്ന് അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് അലോക് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications