'കാര്യം സാധിയ്ക്കാന്‍' പെണ്‍കുട്ടികളെ വേണോ... ഇതാ ഒരു മൊബൈല്‍ ആപ്പ്
ലണ്ടന്‍: ഇതിപ്പോള്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളുടെ കാര്യമാണ്. അടുത്തെവിടെയെങ്കിലും മദ്യഷാപ്പുണ്ടെങ്കില്‍ അതുകണ്ടുപിടിയ്ക്കാന്‍ ആപ്പ് ഉണ്ട്, വെള്ളമടിച്ച് ഫിറ്റ് ആയി കാമുകിയെ വിളിച്ച് അലമ്പുണ്ടാക്കാതെ നോക്കാനും ഉണ്ട് മൊബൈല്‍ഫോണ്‍ ആപ്പ്.
ടാക്‌സി വിളിയ്ക്കാനും, ബാങ്കില്‍ പണം അടയ്ക്കാനും മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനുകള്‍ സഹായിക്കുന്ന കാലത്ത്, ഇത്തിരികൂടി കടന്ന ഒരു ഒരു ആപ്ലിക്കേഷനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. 'കോള്‍ ഗേള്‍സിനെ' കിട്ടാനും ഒരു മൊബൈല്‍ ആപ്പ്.
സംഗതി മനസ്സിലായില്ലേ...? അതുതന്നെ. വ്യഭിചരിയ്ക്കാന്‍ പെണ്‍കുട്ടികളെ വേണമെങ്കില്‍ അതും എത്തിച്ച് തരാന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉണ്ട്. .നമ്മുടെ ഒറ്റ അമര്‍ത്തലില്‍ ഓല, യൂബര്‍ ടാക്‌സികള്‍ എത്തുന്നതുപോലെ തന്നെ ആണിത്.

മലയാളികള്‍ നോക്കണ്ട
ആദ്യമേ പറയട്ടെ... മലയാളികള്‍ ആരും തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി അത് തിരയാന്‍ നില്‍ക്കണ്ട. സംഭവം ലണ്ടനില്‍ മാത്രമേ ഉള്ളൂ!!!

മണിക്കൂറിന് 500 പൗണ്ട്
എല്ലാ തരക്കാര്‍ക്കും ഉള്ള ഒരു സംവിധാനം അല്ല ഇത്. മണിക്കൂറിന് 500 പൗണ്ട് പ്രതിഫലം പറ്റുന്നവര്‍ മുതലുള്ളവരെ മാത്രമേ ഇതില്‍ കിട്ടുകയുള്ളൂ. മണിക്കൂറിന് അമ്പതിനായിരം!.

അഡള്‍ട്ട് വര്‍ക്ക്
അഡള്‍ട്ട് വര്‍ക്ക് എന്നാണ് ഈ മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്റെ പേര്.

പുറത്തറിഞ്ഞത്
ഒരു ചാനല്‍ ഡോക്യുമെന്ററിയിലൂടെയാണ് ഇങ്ങനെ ഒരു ആപ്പ് ഉണ്ടെന്ന് സത്യം പറഞ്ഞാല്‍ പുറംലോകം അറിഞ്ഞത്..

ചാനല്‍ 4
ചാനല്‍ 4 എന്ന ടിവി ചാനലില്‍ ആണ് രാജ്യത്തെ ഹൈക്ലാസ് കോള്‍ ഗേള്‍സിനെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. ഇതിലാണ് ഇങ്ങനെ ഒരു ആപ്ലിക്കേഷനെ കുറിച്ച് പറയുന്നത്.

പണം ആദ്യം, കാര്യം പിന്നെ
പണം ആദ്യം തന്നെ സ്വീകരിച്ച് ഉപഭോക്താവിന്റെ അടുത്തെത്തുന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഇക്കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പും നല്‍കുന്നുണ്ട്.

സുരക്ഷിതത്വം
ഇത് തങ്ങള്‍ക്ക് നല്ല സുരക്ഷിതത്വം നല്‍കുന്നുണ്ടെന്നാണ് ചാനല്‍ഡോക്യുമെന്ററിയില്‍ ചില കോള്‍ ഗേള്‍സ് പറഞ്ഞത്. കാരണം പണം തരാതെ പറ്റിയ്ക്കപ്പെടുമെന്ന ഭയം വേണ്ട.

വെബ്‌സൈറ്റും ഉണ്ട്
ഇത് വെറും ഒരു മൊബൈല്‍ ആപ്പ് മാത്രമല്ല, ഇവര്‍ക്ക് വെബ്‌സൈറ്റും ഉണ്ട്. അതുവഴിയും ഇടപാടുകള# നടക്കുന്നുണ്ട്.

എല്ലാത്തിനും ആപ്പുകള്‍
ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനും, ട്രെയിന്‍-വിമാന-ബസ് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാനും ഒക്കെ മൊബൈല്‍ ആപ്ലിക്കേഷനുകളുണ്ട്. അങ്ങനെയെങ്കില്‍ ഇതിനും ആപ്പ് ഉണ്ടാക്കിയാല്‍ എന്താണെന്നാണ് ചിലരുടെ ചോദ്യം.












Click it and Unblock the Notifications