ലൈംഗിക പീഡനത്തിന് ഇരയായ നടികള്‍
മുംബൈ: സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത നാടാണ് നമ്മുടേത്. ദില്ലിയായാലും മുംബൈയായാലും മറ്റേത് മഹാനഗരമായാലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങഅങി നടക്കാന്‍ പറ്റില്ല. ദില്ലിയില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെയും മുംബൈയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ പത്രപ്രവര്‍ത്തകയും ഉദാഹരണങ്ങളാണ്.
വിദ്യാര്‍ഥിനികളും വീട്ടമ്മമാരും മാത്രമല്ല, ലൈംഗിക പീഡനത്തിന് വിധേയരായ സെലിബ്രിറ്റികളും നമുക്കിടയിലുണ്ട്. ജീവിതത്തിന്റെ പലഘട്ടങ്ങളിലായി നടന്ന പീഡനങ്ങള്‍ ഇവരില്‍ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. ഇവരില്‍ കൂടുതല്‍ ആളുകളെയും പീഡിപ്പിച്ചിട്ടുള്ളത് അടുത്ത ബന്ധുക്കളാണ്.
ലൈംഗിക പീഡനത്തിന് ഇരകളാകേണ്ടി വന്നിട്ടുള്ള സെലിബ്രിറ്റികളെ നോക്കൂ.

നിഖിത ഗോഖലെ
മോഡലും നടിയുമായ നിഖിത ഗോഖലെ പീഡിപ്പിച്ചത് സ്വന്തം അധ്യാപകനായിരുന്നു. മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു ഇത്. നിഖിത ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സംഭവം.

പരിധി ശര്‍മ
ജോധാ അക്ബര്‍ ഫെയിം നടി പരിധി ശര്‍മ സംവിധായകന്‍ ശാന്താറാം വര്‍മയ്‌ക്കെതിരെയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രൊഡക്ഷന്‍ ടീമിനോട് പരാതി പറഞ്ഞിട്ടുപോലും ഫലമുണ്ടായില്ല എന്നാണ് നടി പിന്നീട് വെളിപ്പെടുത്തിയത്.

മഡോണ
കരിയറിന്റെ തുടക്കത്തില്‍ കത്തിമുനയില്‍ നിര്‍ത്തിയാണ് പോപ് ഇതിഹാസം മഡോണ പീഡിപ്പിക്കപ്പെട്ടത്. ഹാര്‍പേഴ്‌സ് ബസാര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മഡോണ ഇക്കാര്യം തുറന്നുപറഞ്ഞത്.

റിയ ചക്രവര്‍ത്തി
മേരേ ഡാഡ് കി മാരുതി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച റിയയെ ലിഫ്റ്റില്‍ വെച്ചാണ് അജ്ഞാതനായ ഒരാള്‍ പീഡിപ്പിച്ചത്. സ്വന്തം താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.

സോഫിയ ഹായത്ത്
ബോളിവുഡിലെ ഗ്ലാമര്‍ നടിയായ സോഫിയ ഹായത്തും കുട്ടിക്കാലത്ത് ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മാവനാണ് തന്നെ പീഡിപ്പിച്ചതെന്ന് സോഫിയ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

അനുഷ്‌ക ശങ്കര്‍
താന്‍ കുട്ടിക്കാലത്ത് പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് പ്രശസ്ത സിത്താര്‍ പ്ലെയറായ അനുഷ്‌ക ശങ്കര്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്നവരെല്ലാം ഞെട്ടിപ്പോയി. കുടുംബസുഹൃത്തായ ഒരാളായിരുന്നു അനുഷ്‌കയുടെ ജീവിതത്തിലെയും വില്ലന്‍












Click it and Unblock the Notifications