കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിനൊപ്പം കിടക്കപങ്കിട്ട കാമുകന്റെ ജനനേന്ദ്രിയത്തില്‍ കാമുകി തീകൊളുത്തി

  • By Anwar Sadath
Google Oneindia Malayalam News

തന്നെ വഞ്ചിക്കുന്ന കാമുകന്മാര്‍ക്ക് പണികൊടുക്കുന്ന കാമുകിമാരുടെ എണ്ണം വര്‍ധിച്ചുവരികയാണോ? ആണെന്നുവേണം കരുതാന്‍. പഴയപോലെ കാമുകന്‍ വഞ്ചിച്ചാല്‍ നിരാശാകാമുകിയായി അലഞ്ഞുനടക്കുന്നതിനേക്കാള്‍ കാമുകനോട് പകരം വീട്ടുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ അടുത്തിയെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഇത്തരത്തില്‍, തന്നെ വഞ്ചിച്ച കാമുകന്റെ ജനനേന്ദ്രിയത്തില്‍ തീകൊളുത്തിയാണ് ഒരു പെണ്‍കുട്ടി പകരം വീട്ടിയത്. തീകൊളുത്തുക മാത്രമല്ല, അതിന്റെ വീഡിയോ പകര്‍ത്തി കാമുകി പുറത്തുവിടുകയും ചെയ്തു. കാമുകിമാരെ വഞ്ചിക്കുന്ന യുവാക്കള്‍ക്കെല്ലാം ഇതൊരു പാഠമായിരിക്കണമെന്നാണ് യുവതി പറയുന്നത്.

couple8

തനിക്കൊപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയുമായി കാമുകന്‍ കിടക്കപങ്കിട്ടെന്ന അറിവാണ് യുവതിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. അണ്ടര്‍വെയര്‍ മാത്രം ധരിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു കാമുകന്റെ അടുത്തെത്തിയ യുവതി കൈയ്യില്‍ കരുതിയിരുന്ന നൈല്‍ പോളിഷ് അണ്ടര്‍വെയിന് മുകളില്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.

ഉടന്‍ ചാടി എഴുന്നേറ്റ യുവാവ് വേദനകൊണ്ട് പുളയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സഹൃത്തിനൊപ്പം ഉറങ്ങിയത് ആരും അറിയുന്നില്ലെന്നാണോ കരുതിയത് എന്നാക്രോശിച്ച് കാമുകി യുവാവിനെ തെറിവിളിക്കുന്നതും കേള്‍ക്കാം. യുവാവ് പിന്നീട് മെഡിക്കല്‍ സഹായം തേടി. അടുത്തിടെ ജപ്പാനില്‍ ഒരു പെണ്‍കുട്ടി തന്നെ വഞ്ചിച്ച കാമുകനോട് പ്രതികാരം വീട്ടിയത് അയാളുടെ ആപ്പിള്‍ മൊബൈല്‍ ഫോണും, ലാപ്‌ടോപ്പും, ഐപാഡും എല്ലാം ബാത്ടബ്ബിലിട്ടായിരുന്നു.

English summary
Cheating boyfriend; Jilted woman setting his crotch on fire while he's sleeping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X