ഫേസ്ബുക്കിലുടെ കുട്ടികളുടെ പോണ്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ചെന്നൈ: ഫേസ്ബുക്കില്‍ പ്രത്യേക പേജ് തുടങ്ങി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ലൈംഗികപരമായ കുറിപ്പുകള്‍ ചേര്‍ക്കുകയും ചെയ്ത തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി സ്വദേശിയായ മണികണ്ഠ പ്രഭു ആണ് അറസ്റ്റിലായത്. ഇയാള്‍ ഡിപ്ലോമ ബിരുദധാരിയാണെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്തെ ഒരു എന്‍ജിഒയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അന്വേഷണത്തില്‍ ഫേസ്ബുക്ക് പേജില്‍ അശ്ലീല ചിത്രങ്ങളും കുറിപ്പുകളും പോലീസ് കണ്ടെത്തി. പേജ് ക്രിയേറ്റ് ചെയ്ത ഐപി അഡ്രസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടുപിടിച്ചാണ് യുവാവിനെ പിടികൂടിയത്.

മൊബൈല്‍ ഫോണിലൂടെയാണ് ഇയാള്‍ ഫേസ്ബുക്ക് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഫോണും സിംകാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധനയ്ക്കയച്ചു. ഏതെങ്കിലും കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ പോണ്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടക്കത്തില്‍ 800ല്‍ അധികം സൈറ്റുകള്‍ നിരോധിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് കുട്ടികളുടെ അശ്ലീല പ്രദര്‍ശനമുള്ള സൈറ്റുകള്‍ മാത്രം നിരോധിക്കുകയായിരുന്നു. ഇത്തരം സൈറ്റുകള്‍ ബാലപീഡനം വര്‍ധിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.












Click it and Unblock the Notifications