അടിവസ്ത്രത്തിൽ ഭാര്യയുടെ 'പൊടിക്കൈ' യുവാവിൻറെ ലിംഗം അഴുകിപ്പോയെന്ന് പരാതി
ഭര്‍ത്താവിന് ഭാര്യ നല്‍കിയ മധുരപ്രതികാരത്തിന്റെ കഥ കേട്ടാല്‍ ഞെട്ടും. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രതികാരത്തിന് പിന്നില്‍. ഇവര്‍ തമ്മില്‍ എന്താണ് പ്രശ്‌നമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും ഭാര്യ കൊടുത്ത പണി കേട്ടാല്‍ കാര്യത്തില്‍ ഗൗരവം പിടികിട്ടും.
മൂന്നാഴ്ച മുന്‍പ് ജനനേന്ദ്രിയം അഴുകുന്നതായി കണ്ടെത്തിയപ്പോഴാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. കൂടെ ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നു. തനിക്ക് മാരകമായ അസുഖമാണെന്നാണ് യുവാവ് ആദ്യം കരുതിയത്. പിന്നീട് പരിശോധനാ ഫലം വന്നപ്പോള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആശുപത്രി അധികൃതര്‍ മുഴുവന്‍ ഞെട്ടിപോയി. ഭാര്യ ചെയ്തത് ഇത്രയ്ക്കും കടുംകൈ ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല, സംഭവം ഇതായിരുന്നു,

തര്‍ക്കം നടന്നത്
മൂന്നാഴ്ചയ്ക്ക് മുന്‍പ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. വഴക്ക് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ആശുപത്രിയിലായി.

അസുഖം
ജനനേന്ദ്രിയം അഴുകുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ അസുഖമാണെന്നാണ് ആദ്യം കരുതിയത്. പരിശോധനാ ഫലം വന്നപ്പോള്‍ അവിശ്വസിനീയം.

ഭാര്യയുടെ സമ്മാനം
തര്‍ക്കം കഴിഞ്ഞതിന് ശേഷം യുവതി ഭര്‍ത്താവിന് സമ്മാനിച്ച അടിവസ്ത്രത്തിലാണ് പ്രതികാരം ഒളിഞ്ഞിരുന്നത്. ഭാര്യ തന്ന സമ്മാനം സന്തോഷത്തോടെ വാങ്ങി ഉപയോഗിക്കുകയായിരുന്നു.

റിപ്പോര്‍ട്ട്
അടിവസ്ത്രത്തില്‍ സ്റ്റിച്ച് ചെയ്തിരുന്ന തുണി വിഷത്തില്‍ മുക്കിയതായിരുന്നു. കൃഷിയ്ക്ക് ഉപയോഗിക്കുന്ന കളനാശിനിയാണ് അടിവസ്ത്രത്തില്‍ ഉപയോഗിച്ചത്. ഗുരുതരമായ വിഷം ശരീരത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് അവയവം അഴുകാന്‍ തുടങ്ങിയത്. ശ്വാസതടസവും നേരിട്ടിരുന്നു. ദിവസങ്ങളോളം ഇയാള്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുകയും ചെയ്തു.












Click it and Unblock the Notifications