വനിതാ ഹോസ്റ്റലില്‍ നിന്നും പാചകക്കാരന്‍ നഗ്നനായി ഇറങ്ങിയോടി!
കൊളംബോ: സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നും നഗ്നനായി ഇറങ്ങിയോടിയ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ കൊളംബോയിലാണ് സംഭവം. ആവിസ്‌വെല്ലയിലെ ഇന്‍ഡസ്ട്രിയല്‍ സോണിലെ ഒരു വനിതാ ഹോസ്റ്റലിലെ പാചകക്കാരനാണ് അറസ്റ്റിലായത്. ഹോസ്റ്റലിലെ താമസക്കാരിയായ ഒരു യുവതിയുടെ കുളിമുറിയില്‍ നഗ്നനായി കാത്തുനില്‍ക്കുകയായിരുന്നു ഇയാളെന്നാണ് അന്തേവാസികള്‍ പറയുന്നത്.
കുളിമുറിയില്‍ കയറിയ യുവതി ഇയാളെക്കണ്ട് അലറിവിളിക്കുകയായിരുന്നു. യുവതിയുടെ വായ മൂടാന്‍ ഇയാള്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. യുവതിയുടെ അലര്‍ച്ച കേട്ട് മറ്റുള്ളവര്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് രണ്ട് ഭാര്യമാരിലായി നാല് മക്കളുണ്ട് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആവിസ്‌വെല്ലയിലെ ഇന്‍ഡസ്ട്രിയല്‍ സോണിന് സമീപത്തെ വീട്ടില്‍ വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ താമസിയാതെ ആവിസ്‌വെല്ല കോടതിയില്‍ ഹാജരാക്കും. യുവതിയുമായുള്ള മുന്‍വൈരാഗ്യമാണ് ഇയാള്‍ ഇങ്ങനെ പെരുമാറാന്‍ കാരണമെന്നാണ് പോലീസ് കരുതുന്നത്. ലങ്കാദീപ പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications