കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്‌ഐ 32കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

Google Oneindia Malayalam News

ലഖ്‌നൊ: 32 കാരിയെ സബ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ബലാത്സംഗത്തിനിരയായ യുവതി രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. മോഹന്‍ലാല്‍ഗഞ്ച് ഇന്‍സ്‌പെക്ടര്‍ കമറുദ്ദീന്‍, സബ് ഇന്‍സ്‌പെക്ടര്‍ എം എല്‍ വര്‍മ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ലഖ്‌നൊ സ്വദേശിയായ 32 കാരിയാണ് പോലീസുകാരുടെ ആക്രമണത്തിന് ഇരയായത്. സ്വകാര്യഭാഗങ്ങളില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ഇവരുടെ നഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. മോഹന്‍ലാല്‍ഗഞ്ചിലെ ബല്‍സിംഗ്‌ഘേദ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിന് മുന്നിലാണ് വ്യാഴാഴ്ച രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

rape-no

മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലത്തിന് തൊട്ടടുത്തായാണ് ഈ ദാരുണസംഭവം നടന്നത്. ഉന്നത ഉദ്യോഗസ്ഥരും പോലീസ് സംഘവും വി വി ഐ പിക്ക് സുരക്ഷ ഒരുക്കുന്ന തിരക്കിലായിരുന്നു. യുവതി ആക്രമിക്കപ്പെട്ട സ്‌കൂളിന് എട്ടുകിലോമീറ്റര്‍ ദൂരത്തുള്ള ജബ്രുളിയിലായാണ് ക്ലിന്റണ്‍ സന്ദര്‍ശനം നടത്തുന്നത്.

കൊല്ലപ്പെട്ട യുവതിയുടെ പരിചയക്കാരാണ് അക്രമികളായ പോലീസുകാര്‍ എന്നാണ് പ്രാധമിക അന്വേഷണങ്ങള്‍ നല്‍കുന്ന സൂചന. ഇവര്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ കൊണ്ടുവന്ന ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ബലാത്സംഗം ചെയ്ത ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധം കുത്തിക്കയറ്റി. ഈ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

English summary
Two UP policemen were on Friday suspended here in connection with a brutal gang rape and murder of a 32-year-old-women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X