നഗ്നരംഗങ്ങള്‍ ചിത്രീകരിച്ച് ക്രിസ്തീയ ആചാര്യന്റെ പീഡനം; കൂട്ടിന് ഭാര്യയും
കണ്ണൂര്‍: വിശ്വാസത്തിന്റെ പേരില്‍ ആളുകളെ വഞ്ചിയ്ക്കുന്നവരും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിയ്ക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. സമാനമായ വാര്‍ത്തയാണ് കണ്ണൂരിലെ ചെറുപുഴയില്‍ നിന്ന് വരുന്നത്.
പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച് യുവതിയെ ലൈംഗികമായ പീഡിപ്പിച്ച കാല്ലാനിക്കാട്ട് ജെയിംസ് ആണ് പോലീസിന്റെ പിടിയിലായത്. ജെയിംസിന്റെ ഭാര്യ ബിന്‍സിയാണ് യുവതിയെ പ്രാര്‍ത്ഥനയ്ക്കെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. ബിന്‍സി ഇപ്പോഴും ഒളിവിലാണ്

പ്രാര്‍ത്ഥനയുടെ പേരില്‍
ആത്മീയ പ്രചാരണവും പ്രാര്‍ത്ഥനയും ആയിരുന്നു ജെയിംസ് പീഡനത്തിനും തട്ടിപ്പിനും വേണ്ടി ഉപയോഗിച്ചിരുന്നത്. ഭാര്യ ബിന്‍സി ആയിരുന്നു ഇതിന് കൂട്ട്.

വിളിച്ചുവരുത്തി
പ്രാര്‍ത്ഥനയ്ക്കെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയത് ബിന്‍സി ആയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ യുവതിയെ ജെയിംസ് ബലാത്സംഗം ചെയ്യുകയായിരുന്നു.

ദൃശ്യങ്ങള്‍ ചിത്രീകരിച്ചു
ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ജെയിംസ് ചിത്രീകരിച്ചിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ബലാത്സംഗം ചെയ്തു.

പണവും തട്ടിയെടുത്തു
ഇതിനിടെ യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും ജെയിംസ് തട്ടിയെടുത്തിരുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഈ പണവും ജെയിംസ് മടക്കി നല്‍കിയില്ല.

കുടുങ്ങിയത് വേറെ കേസില്‍
പിതാവിന്റെ മരവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റത്തിന് ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് യുവതി പരാതി നല്‍കിയത്.

ബിന്‍സി ഒളിവില്‍
ജെയിംസിന്റെ എല്ലാ തട്ടിപ്പുകള്‍ക്കും കൂട്ട് നിന്നിരുന്നത് ഭാര്യ ബിന്‍സി ആയിരുന്നു. രണ്ടാഴ്ചയായി ബിന്‍സി ഒളിവിലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications