ട്രെയിനില്‍വെച്ച് ലൈംഗിക ചേഷ്ടകള്‍; ദമ്പതികളെ തിരയുന്നു
ലണ്ടന്‍: ട്രെയിനില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ മുന്നില്‍വെച്ച് ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിച്ച ദമ്പതികളെന്നു തോന്നുവരെ പോലീസ് തിരയുന്നു. ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും ക്ലാക്ടണിലേക്കുള്ള ട്രെയിനില്‍ കഴിഞ്ഞദിവസമായിരുന്നു അസാധാരണ സംഭവം അരങ്ങേറിയത്. പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം.
ട്രെയിനിലെ സിസിടിവി ദൃശ്യം പരിശോധിച്ചതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലൈംഗിക ചേഷ്ടകള്‍ കാട്ടിയവരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. ഇവരെ തിരിച്ചറിയുന്നവര്‍ എത്രയും പെട്ടെന്ന് പോലീസില്‍ വിവരം അറിയിക്കണമെന്നാണ് ആവശ്യം. സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആയവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.

മധ്യവയസിനോടടുത്ത് പ്രായമുള്ളവരാണ് ട്രെയില്‍ കണ്ടവര്‍. ഇവര്‍ ട്രെയിനില്‍ കയറിയതുമുതല്‍ ലൈംഗിക ചേഷ്ടകള്‍ കാട്ടിത്തുടങ്ങിയതായി സിസിടിവി ദൃശ്യത്തില്‍ കാണാം. ഇവര്‍ക്ക് സമീപമുണ്ടായിരുന്ന കുട്ടികളും, യുവാക്കളായ യാത്രക്കാരും ഇവരുടെ പ്രവര്‍ത്തിയില്‍ അനിഷ്ടം പ്രകടിപ്പിച്ച് സ്ഥലത്തുനിന്നും മാറുന്നതായും കാണാം.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രെയിന്‍ ഒരു പൊതുസ്ഥലമാണ്. ഇവിടെവച്ച് മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ലൈംഗിക ചേഷ്ടകള്‍ കാട്ടാന്‍ അനുവദിക്കില്ല. പ്രതികളെ ഉടന്‍ പിടികൂടി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.












Click it and Unblock the Notifications