ഹോട്ടല്‍ മുറിയിലെ രഹസ്യ കാമറയില്‍ ദമ്പതികളുടെ കിടപ്പറദൃശ്യം പകര്‍ത്തി
ബുലാവായോ: ഭാര്യയുമൊത്ത് ടൂറിനുപോകുന്നവര്‍ ഹോട്ടലില്‍ മുറിയെടുത്താല്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പാണ് സിംബാബ്‌വേയിലെ ഒരു മുന്‍ ഹോട്ടല്‍ ജീവനക്കാരന്‍ നല്‍കുന്നത്. തങ്ങളുടെ ഹോട്ടലിലെത്തുന്ന ദമ്പതികളുടെ കിടപ്പറ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്താറുണ്ടെന്ന് സിംബാബ്‌വേയിലെ ബുലാവോയിലെ പേരുകേട്ട ഒരു ഹോട്ടലിലെ മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി.
വലിയൊരു സംഘം തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജീവനക്കാരന്‍ പറയുന്നു. നൈജീരിയയില്‍ നിന്നുള്ള ഐടി വിദഗ്ധരാണ് മുറികളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ജീവനക്കാരുടെ സഹായത്തോടെ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പിന്നീട് ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് നല്‍കി പണം സമ്പാദിക്കുകയാണ് ഇതിന്റെ ഉദ്ദേശം.

ഒട്ടേറെ പേരുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ പകര്‍ത്തിയതായി അയാള്‍ പറയുന്നു. ഇത് ഒരു സാധാരണ സംഭവമാണെന്നാണ് ജീവനക്കാരന്റെ ഭാഷ്യം. ബുലാവോയിലെ മിക്ക ഹോട്ടലുകളിലും ലോഡ്ജുകളിലും ഇത് പതിവാണെന്നും ഇതുവഴി ലക്ഷങ്ങള്‍ സമ്പാദിച്ച ജീവനക്കാരുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ വ്യക്തമാക്കി.
വിലകുറഞ്ഞ ഹോട്ടലുകളിലാണ് മിക്കപ്പോഴും ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വേശ്യകളുമായി ഹോട്ടലിലെത്തുന്നവരാണ് ഭൂരിപക്ഷം പേരും. ചില ലൈംഗിക തൊഴിലാളികളും രഹസ്യമായി രംഗങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഇന്റര്‍നെറ്റിലെ പോണ്‍ സൈറ്റുകളാണ് ഇത്തരത്തിലൂടെ വീഡിയോ വിലയ്ക്കു വാങ്ങുന്നത്.












Click it and Unblock the Notifications