ബലാത്സംഗശ്രമം ദൈവവിളികൊണ്ടെന്ന് തിരക്കഥാകൃത്ത്
കൊച്ചി: നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലൂടെ മലാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ബലാത്സംഗം ശ്രമം ആണ് കേസ്. എന്നാല്‍ ഹാഷിര്‍ പോലീസിനോട് പറയുന്ന കാര്യങ്ങള്‍ വളരെ വിചിത്രമാണ്.
ദൈവത്തിന്റെ സന്ദേശങ്ങള്‍ പിന്തുടരുക മാത്രമാണ് താന്‍ ചെയ്യുന്നത് എന്നാണത്രെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞത്. അങ്ങനെ ദൈവം പറഞ്ഞത് കേട്ടിട്ടാണ് ബലാത്സംഗത്തിന് മുതിര്‍ന്നതെന്നും ഇയാള്‍ പറഞ്ഞുവത്രെ.

ഏഴ് പാപങ്ങള്‍ ചെയ്യാനാണത്രെ ദൈവം ഹാഷിര്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടത്. അതിലൊന്ന് ബലാത്സംഗം ആയിരുന്നു. ഹാഷിര്‍ മുഹ്ഹമിനെ കസ്റ്റഡിയില്‍ വാങ്ങിയ മരട് പോലീസ് ആണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുളളത്.
അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച നിലയില്‍ ആയിരുന്നു ഹാഷിറിനെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. എന്നാല്‍ ഇയാളുടെ മുറിയില്‍ നിന്ന് മയക്കുമരുന്നുകളൊന്നും തന്നെ കണ്ടെടുക്കാനും സാധിച്ചിട്ടില്ല.
ഹാഷിര്‍ ഇപ്പോഴും മനോനില വീണ്ടെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ബലാത്സംഗത്തിന് ശ്രമിച്ചത് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണെന്നും പറയുന്നു. 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലിയാണ് ഇപ്പോള്‍ ഹാഷിര്‍ ഉള്ളത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി കൂടാതെ അഞ്ചുസുന്ദരികളിലെ ആമിയുടെ തിരക്കഥയും ഹാഷിര്‍ മുഹമ്മദിന്റേതാണ്. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയായിരുന്നു ആമിയും. മലപ്പുറം സ്വദേശിയായ ഹാഷിര്‍ ഐടി മേഖലയില്‍ നിന്നാണ് സിനിമയിലെത്തിയത്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications