കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവ വിളി, അച്ഛന്‍ മകളെ ബലാത്സംഗം ചെയ്‌തു

  • By Meera Balan
Google Oneindia Malayalam News

ലാഗോസ്‌: ദൈവ വിളി ഉണ്ടായി, അച്ഛന്‍ മകളെ ബലാത്സംഗം ചെയ്‌തു. നൈജീരിയയിലാണ് സംഭവം നടക്കുന്നത്‌.42 കാരനാണ്‌ 15 കാരിയായ മകളെ ബലാത്സംഗം ചെയ്‌തത്‌. ദൈവം തന്നോട്‌ മകളെ ബലാത്സംഗം ചെയ്യാന്‍ പറഞ്ഞുവെന്നാണ്‌ പ്രതി പൊലീസിനോട്‌ പറഞ്ഞത്‌. പ്രതിയെ റിമാന്‍ഡ്‌ ചെയ്‌ത്‌ ഇക്കോയ്‌ ജയിലിലേക്ക്‌ അയച്ചു

കഴിഞ്ഞ ദിവസമാണ്‌ ജൈനീരിയയില്‍ 15 കാരി ബലാത്സംഗത്തിന്‌ ഇരയായത്‌. അമ്മയോടൊപ്പമാണ്‌ പെണ്‍കുട്ടി താമസിച്ചിരുന്നത്‌. ഉച്ചയ്‌ക്ക്‌ 2.30 ഓടെയാണ്‌ ബലാത്സംഗം നടന്നത്‌. ജീവിതത്തില്‍ വിജയം ഉണ്ടാകണമെങ്കില്‍ മകളെ ബലാത്സംഗം ചെയ്യണമെന്ന്‌ തനിയ്‌ക്ക്‌ അരുളപ്പാടുണ്ടായെന്നും ഇതിനെത്തുടര്‍ന്നാണ്‌ താന്‍ മകളെ ബലാത്സംഗം ചെയ്‌തതെന്നും യുവാവ്‌ പൊലീസിനോട്‌ പറഞ്ഞു.

Rape

ഇതിന്‌ മുന്‍പും പലതവണ പ്രതി മകളെ ബലാത്സംഗം ചെയ്‌തിരുന്നതായി പൊലീസ്‌ കണ്ടെത്തി. പെണ്‍കുട്ടിയ്‌ക്ക്‌ ആറ്‌ വയസ്സുള്ളപ്പോഴാണ്‌ പ്രതി ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്‌തത്‌. ഇത്‌ ഭാര്യ കാണുകയും ഇതാവര്‍ത്തിയ്‌ക്കരുതെന്ന്‌ പ്രതിയെ വിലക്കുകയും ചെയ്‌തിരുന്നു. ഇവര്‍ അന്ന്‌ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടായിരുന്നില്ല. ലാഗോസ്‌ പൊലീസാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

English summary
Dad rapes girl again to attain success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X