കാമുകന്മാരെ തിരഞ്ഞ് 11കാരി ഫേസ്ബുക്കില്‍ തുടരെ നഗ്നചിത്രമിട്ടു,പിതാവിന്‍റെപരാതി ഫേസ്ബുക്ക് കേട്ടു
ലണ്ടന്‍: ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്നതിന് പ്രായപരിധിയൊക്കെ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ ഫേസ്ബുക്ക് ഉപയോഗിയ്ക്കുയും അബദ്ധങ്ങളില്‍ ചാടുകയും ചെയ്യുന്ന കുട്ടികള്‍ ഒട്ടേറെയാണ്. പതിനൊന്ന് വയസുകാരിയായ മകള്‍ ഫേസ്ബുക്ക് ഉപയോഗിയ്ക്കുകയും തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് ഫേസ്ബുക്കില്‍ നിന്ന് തന്നെ നഷ്ടപരിഹാരം വാങ്ങാനൊരുങ്ങുകയാണ് അയര്‍ലന്റുകാരനായ ഒരു പിതാവ്.
ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ വാദത്തിന്‍മേലാണ് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ഫേസ്ബുക്ക് അറിയിച്ചത്.

പുരുഷന്‍മാരുമായി ബന്ധം സ്ഥാപിയ്ക്കുന്നതിനാണ് തെക്കന്‍ അയര്‍ലന്റ് സ്വദേശിയായ 11കാരി തന്റെ നഗ്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. ലൈംഗികതയുടെ അംശ പെരുകുന്നതോടെ പെണ്‍കുട്ടിയുടെ ഓരോ അക്കൗണ്ടും ഫേസ്ബുക്ക് മരവിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരോ തവണയും 11 വയസെന് പ്രായം നല്‍കി ഫേസ്ബുക്കില്‍ കുട്ടി വീണ്ടും അക്കൗണ്ട് എടുത്തുകൊണ്ടേയിരുന്നു.
പ്രായപരിധി പാലിയ്ക്കുന്നതിലും പെണ്‍കുട്ടി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന അഭിഭാഷകന്‍റെ വാദത്തിന്‍മേല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫേസ്ബുക്ക് തയ്യാറാവുകയായിരുന്നു. ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി 13 വയസാണ് .












Click it and Unblock the Notifications