കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: ബലാത്സംഗം ചെയ്തയാളെ യുവതികള്‍ മസാജ് ചെയ്ത് കൊന്നു

  • By Meera Balan
Google Oneindia Malayalam News

അബുദാബി: ബലാത്സംഗം ചെയ്ത സ്‌പോണ്‍സറെ ഒരു സംഘം വീട്ടു ജോലിക്കാരായ യുവതിമാര്‍ ചേര്‍ന്ന് മസാജ് ചെയ്ത് കൊന്ന കേസില്‍ ജോലിക്കാരികള്‍ രക്ഷപ്പെട്ടേക്കും. അല്‍ ഐനില്‍ ഒരു വര്‍ഷം മുന്‍പാണ് സംഭവം. റിക്രൂട്ടിംഗ് ഏജന്‍സി നടത്തുന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ ദിയ (ചോരപ്പണം) നല്‍കിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുവതിമാര്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാം.

റിക്രൂട്ടിംഗ് ഏജന്‍സി നടത്തുന്ന യുവാവ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ വീട്ടുജോലിക്കാരുടെ വിസയില്‍ സ്ത്രീകളെ അബുദാബിയില്‍ എത്തിച്ചിരുന്നു. എത്തിയ്ക്കുന്ന സ്ത്രീകളില്‍ പലരേയും മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യും. ഇവരുടെ പാസ്‌പോര്‍ട്ട് കൈക്കലാക്കും.

Massage

ഇനി ജോലി ചെയ്ത് കിട്ടുന്ന പണത്തില്‍ നിന്നായാലും വലിയൊരു ഓഹരി ഇയാള്‍ കൈക്കലാക്കും. ഇതോടെയാണ് ഏഷ്യക്കാരായ ഒരു സംഘം യുവതിമാര്‍ (എല്ലാവരും വീട്ടുജോലിക്കാര്‍) ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. റിക്രൂട്ടിംഗ് കമ്പനിയില്‍ വച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാമെന്നും മറ്റും പറഞ്ഞ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചിരുന്നത്.

ഇത്തരത്തില്‍ മസാജ് ചെയ്യുന്നതിന് വേണ്ടി യുവതികളോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ യുവാവിനെ കീഴ്‌പ്പെടുത്തി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു . കേസില്‍ ഒരു വര്‍ഷത്തോളം തടവ് ശിക്ഷ ഇവര്‍ അനുഭവിച്ച് കഴിഞ്ഞു. ചോരപ്പണം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഈ പണം നല്‍കിയാല്‍ പ്രതികള്‍ക്ക് ജയില്‍ മോചിതരാകാം.

English summary
A group of Asian housemaids repeatedly raped and locked up by their sponsor in the eastern oasis town of Al Ain were finally given a chance by the rapist himself to get rid of him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X