Get Updates
Get notified of breaking news, exclusive insights, and must-see stories!

ബധിരയും മൂകയുമായ 17കാരിയെ ബലാത്സംഗം ചെയ്തശേഷം കൊന്നു

കാണ്‍പൂര്‍: ബധിരയും മൂകയുമായ 17കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കാണ്‍പൂരിലെ ഭോഗ്നിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടക്കുന്നത്. മതപരമായ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി.

വെള്ളിയാഴ്ചയാണ് കുട്ടി വീട്ടില്‍ നിന്നും പോകുന്നത് . വൈകുന്നേരത്തോടെയും കുട്ടി മടങ്ങിയെത്തിയില്ല . ഒരു കരിമ്പ് പാടത്ത് മരിച്ച നിലയില്‍ കുട്ടിയെ ചില നാട്ടുകാരാണ് കണ്ടെത്തിയത് . ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു . ലൈംഗികാത്രികമത്തിന് ശേഷം കുട്ടിയെ ധരിച്ചിരുന്ന ദുപ്പട്ട കഴുത്തില്‍ ചുറ്റി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് .

Rape

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് വേണ്ടി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി . വെള്ളിയാഴ്ച കുട്ടിയെ കാണാതായത് മുതല്‍ തന്നെ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു . ശനിയാഴ്ച ഇവര്‍ പൊലീസില്‍ പരാതി നല്‍കാനിരിയ്‌ക്കെയാണ് കുട്ടിയുടെ മൃതേദഹം കണ്ടെത്തുന്നത് . വെള്ളിയാഴ്ചകളില്‍ പലപ്പോഴും കുട്ടി മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വേണ്ടി വീട്ടില്‍ നിന്നും പോകാറുണ്ട് . സംശയം തോന്നിയ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Are You Over 18?
By entering the site, you agree to our terms and conditions