ട്യൂഷന്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ച പതിമൂന്നുകാരി ആത്മഹത്യയ്ക്കു ശ്രമിച്ചു
ദില്ലി: ട്യൂഷന്‍ അദ്ധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച പതിമൂന്നു വയസുള്ള വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. ദില്ലിയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അണുനാശിനി കഴിച്ച് ജീവനെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ട്യൂഷന്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ധ്യാപകന്‍ നിത്യേന പെണ്‍കുട്ടിയുടെ വീട്ടില്‍ ട്യൂഷനെടുക്കാന്‍ എത്താറുണ്ട്. ചില അവസരങ്ങളില്‍ അദ്ധ്യാപകന്റെ വീട്ടില്‍ വെച്ചാണ് ട്യൂഷന്‍. ഇവിടെവെച്ച് പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. കമ്പ്യൂട്ടറിലും മൊബൈലിലും അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പിന്നീട് പറഞ്ഞു. മകളുടെ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഉടന്‍ തന്റെ മുറിയിലേക്കു പോയ കുട്ടി അണുനാശിനി കഴിക്കുകയായിരുന്നു. മാതാപിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ധ്യാപകനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും മറ്റു കുട്ടികളെയും ഇയാള്‍ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.












Click it and Unblock the Notifications