ദില്ലിയില്‍ യുവതിയെ പോലീസുകാരന് ബലാത്സംഗം ചെയ്തു
ദില്ലി: ആരു ഭരിച്ചാലും ദില്ലിയുടെ സ്ഥിതി ഇങ്ങനെയൊക്കെ തന്നെയായിരിക്കും എന്നാണ് തലസ്ഥാന നഗരത്തില്‍ നിന്നും പുറത്തുവരുന്ന ഈ വാര്‍ത്ത തെളിയിക്കുന്നത്. സ്ത്രീസുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധര്‍ എന്ന് പറഞ്ഞ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തി ഒരു മാസം തികയും മുമ്പേ ദില്ലിയില്‍ വീണ്ടും പീഡനം.
സ്ത്രീസുരക്ഷയ്ക്ക് കാവല്‍ നില്‍ക്കേണ്ട പോലീസ് ഉദ്യോഗസ്ഥനാണ് യുവതിയെ ബലാത്സംഗം ചെയ്തത് എന്നത് സംഭവത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. ചൊവ്വാഴ്ചയാണ് ദില്ലി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ ദേവി സിംഗ് 30 കാരിയെ പീഡിപ്പിച്ചത്. വടക്കന്‍ ദില്ലിയിലെ രോഹിണിയിലാണ് സിംഗിന് ഡ്യൂട്ടി.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് ദേവി സിംഗിനെതിരെ പോലീസ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. പടിഞ്ഞാറന്‍ ദില്ലിയിലെ ആലിപൂര്‍ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. ദില്ലിയിലെ നരേല പ്രദേശത്തെ വീട്ടില്‍ വെച്ചാണ് സിംഗ് തന്നെ ബലാത്സംഗം ചെയ്തത് എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. സിംഗിന്റെ ബന്ധുവാണ് പരാതിക്കാരിയായ യുവതി.
2012 ഡിസംബറില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ബസ്സില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത സംഭവം ദില്ലിയെ ഞെട്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ നയിച്ചാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും മുഖ്യധാരയിലേക്ക് വന്നത്. ഇപ്പോള്‍ കെജ്രിവാള് ദില്ലി ഭരിക്കുകയാണ്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും എന്ത് ചെയ്യുമെന്ന് കാത്തിരിക്കുകയാണ് ദില്ലി.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications