കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായി സെക്സ് നിഷേധിക്കുന്നത് വിവാഹമോചനത്തിനിടയാക്കും: കോടതി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: തുടര്‍ച്ചയായി പങ്കാളിയ്ക്ക് ലൈംഗികബന്ധം നിഷേധിയ്ക്കുന്നത് വിവാഹമോചനത്തിന് കാരണമാകുമെന്ന് സുപ്രീം കോടതി. ഭാര്യ ലൈംഗികബന്ധം നിഷേധിയ്ക്കുന്നെന്ന് കാട്ടി വിവാഹമോചനത്തിനായി സുപ്രീംകോടതിയ സമീപിച്ച യുവാവിനാണ് അനുകൂലവിധി ഉണ്ടായത്. തുടര്‍ന്ന് കോടതി നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ദീര്‍ഘനാളായി ലൈംഗികബന്ധം നിഷേധിയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കുമെന്നും കോടതി.വ്യക്തമായ കാരണമില്ലാതെ സെക്‌സ് നിഷേധിയ്ക്കുന്നത് മാനസിക പീഡനമാണെന്നും ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

Boy, Girl, Bed

ലണ്ടനില്‍ ജോലിചെയ്യുന്ന യുവാവാണ് ഭാര്യ സെക്‌സ് നിഷേധിയ്ക്കുന്നതുള്‍പ്പടെ ഒട്ടേറേ കാരണങ്ങള്‍ കൊണ്ട് വിവാഹമോചനം തേടിയത്. മദ്രാസ് ഹൈക്കോടതിയാണ് ഇയാള്‍ക്ക് വിവാഹമോചനം അനുവദിച്ചത്.എന്നാല്‍ കേസ് പിന്നീട് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുകയും അനുകൂല വിധിയുണ്ടാവുകയുമായിരുന്നു.

തനിയ്ക്ക് കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞാണ് ഭാര്യ യുവാവിന് ലൈംഗികബന്ധം നിഷേധിച്ചത്. വിവാഹമോചനം അനുവദിച്ചെങ്കിലും ഭാര്യയ്ക്ക് ജീവനാശംമായി 40 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

English summary
Not allowing a spouse to have sexual intercourse for a long time by the partner amounts to mental cruelty and can be a ground for divorce, the Supreme Court has ruled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X