ജനനേന്ദ്രിയത്തില്‍ 12 തേനീച്ചകള്‍... വടകരക്കാരന്റെ വിധി!
കണ്ണൂര്‍: കണ്ണില്‍ നിന്നും, തലച്ചോറില്‍ നിന്നുമൊക്കെ വിരകളെ കണ്ടെത്തിയ വാര്‍ത്തകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ കണ്ണൂരില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ എല്ലാവരും ഞെട്ടിപ്പോകും!
യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടന്നുകൂടിയത് തേനീച്ചകളാണ്. ഒന്നും രണ്ടും അല്ല, പന്ത്രണ്ടെണ്ണം!
25 വയസ്സുള്ള യുവാവായിരുന്നു തേനീച്ചകളുടെ 'ഇര'. ടൈല്‍സ് പാകുന്ന ജോലിയാണ് ഇയാളുടേത്. ജോലിസ്ഥലത്ത് വച്ച് ജനനേന്ദ്രിയത്തില്‍ തേനീച്ച കുത്തി എന്നാണ് ഇയാള്‍ കരുതിയിരുന്നത്.

കടുത്ത വേദന സഹിച്ച് ജോലി ചെയ്യുന്നതിനിടെ മുണ്ട് മടക്കിക്കുത്തിയപ്പോള്‍ വീണ്ടും പരിക്കേറ്റതായി സംശയം തോന്നി. എന്തായാലും പിന്നീട് കടുത്ത മൂത്ര തടസ്സവും വേദനയും ആയിരുന്നു. നാട്ടിലെത്തി ഡോക്ടറെ കണ്ടപ്പോള്‍ മൂത്രതടസ്സം മാറ്റാനുള്ള കാര്യങ്ങളൊക്കെ ചെയ്തുകൊടുത്തു.
ഇത്രയൊക്കെ ആയിട്ടും വേദനയ്ക്ക് ഒരു കുറവും ഉണ്ടായില്ല. പിന്നീട് കണ്ണൂരിലെ മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയിലെത്തിയപ്പോഴാണ് സംഗതി തിരിച്ചറിഞ്ഞത്.
തേനീച്ച കുത്തിയപ്പോള്‍ അതിന്റെ കൊമ്പിന്റെ ഒരുഭാഗം അവിടെ തറച്ചിരുന്നു. ഡോക്ടര്‍ അത് എടുത്തുമാറ്റി. ജനനേന്ദ്രിയത്തിന്റെ അഗ്രചര്‍മം നീക്കിയപ്പോഴാണ് ഡോക്ടര്‍ പോലും ഞെട്ടിയത്. 12 തേനീച്ചകള്‍. ഉടനെ തന്നെ എല്ലാത്തിനേയും എടുത്തുമാറ്റി. ഇതോടെ യുവാവിന്റെ വേദനയും പ്രശ്‌നങ്ങളും ശമിയ്ക്കുകയും ചെയ്തു. മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍ അശ്വിന്റെ നേതൃത്വലായിരുന്നു യുവാവിനെ 'തേനീച്ചയില്‍' നിന്ന് രക്ഷപ്പെടുത്തിയത്.












Click it and Unblock the Notifications