കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എ ചോര്‍ത്തുന്ന നഗ്നവീഡിയോ ഉദ്യോഗസ്ഥര്‍ ആസ്വദിക്കുന്നു

  • By Gokul
Google Oneindia Malayalam News

മോസ്‌കോ: അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ഇന്റര്‍നെറ്റില്‍ നിന്നും ചോര്‍ത്തുന്ന നഗ്ന വീഡിയോകളും ചിത്രങ്ങളും ഉദ്യോഗസ്ഥരുടെ പക്കലെത്തുന്നതായും അവര്‍ അത് ആസ്വദിക്കുന്നതായും എഡ്വേര്‍ഡ് സ്‌നോഡെന്റെ വെളിപ്പെടുത്തല്‍. വിഡിയോകള്‍ ഏറെ താത്പര്യത്തോടെയാണ് ഉദ്യോഗസ്ഥര്‍ കൈക്കലാക്കുന്നതെന്ന് സ്‌നോഡന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്‍ എസ്എയിലെ മുന്‍ ഉദ്യോഗസ്ഥനാണ് സ്‌നോഡന്‍.

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ രഹസ്യമായി തങ്ങളുടെ പങ്കാളിയുമായി നടത്തുന്ന വീഡിയോ ചാറ്റുകള്‍ എന്‍എസ്എ ചോര്‍ത്തുന്നുണ്ടെന്ന് നേരത്തെ തന്നെ സ്‌നോഡന്‍ വെളിപ്പെടുത്തിയിരുന്നു. വീഡിയോ കൂടാതെ വ്യക്തികളുടെ വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തി സൂക്ഷിക്കുന്നുണ്ടെന്നാണ് വിവരം. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇക്കാര്യം ചെയ്യുന്നതെന്നായിരുന്നു ഒദ്യോഗിക വിശദീകരണം.

edward-snowden

എന്നാല്‍, പല രാജ്യങ്ങള്‍ക്കെതിരെയുമുള്ള അമേരിക്കയുടെ രഹസ്യ അജണ്ടകള്‍ സ്‌നേഡന്‍ പുറത്തുവിട്ടത് അമേരിക്കയ്ക്ക് വലിയ തലവേദനയായിരുന്നു. ലോകരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെപ്പോലും സ്‌നോഡന്റെ വെളിപ്പെടുത്തല്‍ ബാധിച്ചു. അമേരിക്ക ലോകത്തെ ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു.

ലോക രാജ്യങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും അമേരിക്ക നടത്തുന്ന രഹസ്യ നീക്കങ്ങള്‍ പുറത്തുവിട്ട് വിവാദത്തിലായ വ്യക്തിയാണ് എഡ്വേര്‍ഡ് സ്‌നോഡന്‍. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പല രാജ്യങ്ങളും അഭയം നല്‍കാത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ റഷ്യയിലാണ് സ്‌നോഡന്‍ കഴിയുന്നത്. സ്‌നോഡന് അഭയം നല്‍കാതിരിക്കാന്‍ റഷ്യക്കെതിരെ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.

English summary
Drop box is 'hostile to privacy' Edward Snowden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X