വെള്ളമടിച്ച പോലിസുക്കാരന്‍ നടുറോഡില്‍ യുവതിയെ പീഡിപ്പിച്ചു
മുംബൈ :വെള്ളമടിച്ച് പോലിസുകാരന്‍ നടുറോഡില്‍ യുവതിയെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് പുറത്തേക്കിട്ട് പീഡിപ്പിച്ചു. അന്തേരി പോലിസ് കോണ്‍സ്റ്റബിളാണ് പീഡിപ്പിച്ചത്. ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. പ്രവീണ്ർ നളവ്‌ഡേയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിക്കാണ് സംഭവം.
വെള്ളമടിച്ച് നേരെ നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത തരത്തിലായിരുന്നു കോണ്‍സ്റ്റബിള്‍. എന്നാല്‍ 21 കാരിയായ യുവതി പോവായി ലൈക്കിലേക്ക് ഓട്ടോയില്‍ പോവുകകായിരുന്നു. ഓട്ടോയില്‍ കയറിയ യുവതിയെ ഇയാള്‍ അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ ഒാട്ടോയില്‍ നിന്നും വലിച്ച പുറത്തേക്കിട്ട് പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ കരച്ചില്‍കേട്ട് ഓടികൂടിയ ആളുകള്‍ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പോലിസാണെന്ന് പറയുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ പോലിസില്‍ ഏല്‍പിച്ചു. പോവായി പോലിസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
പെണ്‍കുട്ടിയും സാക്ഷിയും സ്റ്റേഷനില്‍ ഹാജരായി.അന്തേരി പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജോയ്ന്റ് കമ്മീഷണര്‍ ദേവന്‍ ഭാര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications