സ്ത്രീകളെ നഗ്നരാക്കി ആ നഗ്നത ആസ്വദിച്ച് മോഷ്ടിയ്ക്കുന്ന കള്ളന്‍ ദുബായില്‍, കള്ളന്‍റെ വീക്ക്നെസുകള്‍
ദുബായ്: കള്ളന്‍മാര്‍ എല്ലായിടത്തും ഉണ്ടാകും. പക്ഷേ ഇതുപോലൊരു കള്ളന്‍ കാണുമോ, മോഷ്ടിയ്ക്കാന്‍ കയറുന്ന വീടുകളിലെ സ്ത്രീകളോട് നഗ്നരാകാന്‍ ആവശ്യപ്പെടുകയും നഗ്നത ആസ്വദിച്ച് മോഷ്ടിയ്ക്കുകയും ചെയ്യുന്ന കള്ളന്‍. വിശ്വസിയ്ക്കാന്‍ അല്‍പ്പം പ്രയാസം തോന്നുന്നുണ്ടല്ലേ. ദുബായ് ക്രിമിനല്‍ കോടതി പരിഗണിയ്ക്കുന്ന രണ്ട് കേസുകളിലെ പ്രതിയാണ് ഈ കള്ളന്‍.
ഫിലപ്പീന്‍സ് യുവതികള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ കള്ളന്‍ മോഷ്ടിയ്ക്കാന്‍ കയറി. അല്‍ ബഹാറയിലെ ഒരു ഫ്ളാറ്റിലാണ് സംഭവം. മോഷണത്തിനിറങ്ങുമ്പോള്‍ മദ്യപിയ്ക്കുന്നതും കള്ളന്‍ പതിവാണ്. ഒരു ഫിലിപ്പീന്‍സ് യുവതിയുടെ മുറിയിലേയ്ക്ക് കടന്ന കള്ളന്‍ സ്വര്‍ണം ഉള്‍പ്പടെ ചില വസ്തുക്കളൊക്കെ കൈക്കാലാക്കി. യുവതി ഉണര്‍ന്നപ്പോഴാണ് തന്റെ അടുത്ത വീക്ക്‌നെസ് കള്ളന്‍ പറഞ്ഞത്...

ബഹളം വച്ചു
കള്ളനെ കണ്ടതും യുവതി ഉച്ചത്തില്‍ കരഞ്ഞ് ബഹളം വച്ചു. എന്നാല്‍ യുവതിയുടെ വാ പൊത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു കള്ളന്‍.

വസ്ത്രമഴിയ്ക്കാന്‍
യുവതിയോട് വസ്ത്രമഴിച്ച് നഗ്നയാകാന്‍ കള്ളന്‍ പറഞ്ഞു. തന്നെ കൊല്ലുമെന്ന് ഭയന്ന് യുവതി വസ്ത്രങ്ങളെല്ലാം അഴിച്ചു. യുവതിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ മാല ഉള്‍പ്പടെ കള്ളന്‍ മോഷ്ടിച്ചു.

പണവും
പണവും ബാഗുമൊക്കെ കൈക്കാലാക്കി. കള്ളന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ അടുത്ത മുറിയിലേയ്ക്ക് ഓടിയ യുവതി സുഹൃത്തുക്കലെ വിളിച്ചുണര്‍ത്തി. അപ്പോഴേയ്ക്കും കള്ളന്‍പോയി.

ബലാത്സംഗശ്രമം
ബലാത്സംഗശ്രമക്കേസില്‍ മാസങ്ങള്‍ക്ക് ശേഷം ഈ കള്ളന്‍ അറസ്റ്റിലായി. പഴയ മോഷണകഥയും കുമ്പസരിച്ചു. ഇതോടെ പൊലീസ് യുവതിയെ വിളിച്ച് വരുത്തി

തിരിച്ചറിഞ്ഞു
യുവതി കള്ളനെ തിരിച്ചറിഞ്ഞു. ശിക്ഷ ഫെബ്രുവരി 23 ന് വിധിയ്ക്കും.












Click it and Unblock the Notifications