ലോകാത്ഭുതം ബാക്ക്ഗ്രൗണ്ടാക്കി നീലച്ചിത്രം; വിവാദം കൊഴുക്കുന്നു!
കെയ്‌റോ: ലോകത്തെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നായ ഗിസ പിരമിഡ് പശ്ചാത്തലമാക്കി വിനോദ സഞ്ചാരി നീലച്ചിത്രം ചിത്രീകരിച്ചത് ഈജിപ്തില്‍ വിവാദമാകുന്നു. ഒറീറ്റ എന്ന യുവതിയാണ് ഗിസ പിരമിഡിനെ പശ്ചാത്തലമാക്കി ഹാന്‍ഡിക്യാമില്‍ അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ചത്. മാറിടം തുറന്നുകാട്ടിയും ക്യാമറാമാന് നേരെ അശ്ലീല ചിഹ്നങ്ങള്‍ കാണിച്ചുമായിരുന്നു ഇവരുടെ പ്രകടനം.
പിരമിഡ് കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയും ഇവര്‍ ക്യാമറക്കണ്ണുകള്‍ പായിക്കുന്നുണ്ട്. പിരമിഡിനെ അപമാനിക്കുന്ന രീതിയില്‍ കമന്ററി കൊടുക്കുകയും ചെയ്യുന്നുണ്ട് ഒറീറ്റ. തങ്ങളുടെ റിസോര്‍ട്ട് ഇതിലും മെച്ചമാണ്. ഇവിടെ എന്താണ് ഇത്രമാത്രം കാണാനുള്ളത് എന്ന് ചോദിച്ച ഇവര്‍ അസഭ്യവാക്ക് ഉപയോഗിച്ചാണ് പിരമിഡിനെ വിശേഷിപ്പിക്കുന്നത്.

നാട്ടുകാരില്‍ നിന്ന് മാത്രമല്ല അധികാരികളില്‍ നിന്നും വലിയ എതിര്‍പ്പാണ് ഈ സംഭവത്തിന് നേരെ ഉയരുന്നത്. ഈജിപ്ത് അധികാരികള്‍ ആദ്യം ഇക്കാര്യം നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വീഡിയോ ചിത്രീകരിക്കപ്പെട്ട കാര്യം സമ്മതിക്കുകയായിരുന്നു. റഷ്യയില്‍ നിന്നും വന്ന വിനോദസഞ്ചാരിയാണ് 23 കാരിയായ ഒറീറ്റ. പോണ്‍ ട്രാവലിങ് എന്ന പേരില്‍ ഇവര്‍ ഇന്റര്‍നെറ്റില്‍ വീഡിയോയും ചിത്രങ്ങളും അപ്ലോഡ് ചെയ്യാറുണ്ട്.
പ്രാചീന സപ്താത്ഭുതങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന ഒരേയൊരു വിസ്മയമാണ് ഗിസയിലെ പിരമിഡ്. യേശുവിന് 2750 വര്‍ഷങ്ങല്‍ക്കു മുമ്പാണ് ഈ പിരമിഡ് പണികഴിപ്പിച്ചത് എന്നാണ് കരുതുന്നത്. ചതുരാകൃതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളും ഉപയോഗിച്ചാണ് പിരമിഡിന്റെ നിര്‍മിതി. 146.5 മീറ്റര്‍ ഉയരമുണ്ട് ഗിസയിലെ പിരമിഡിന്.












Click it and Unblock the Notifications